ETV Bharat / sports

കൊവിഡ്; ടോസിന് ശേഷം ഓസ്‌ട്രേലിയ- വിൻഡീസ് ഏകദിനം റദ്ദാക്കി - West Indies and Australia

വെസ്റ്റിന്‍ഡീസ് ടീമിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓസ്‌ട്രേലിയ- വിൻഡീസ് രണ്ടാം ഏകദിന മത്സരം റദ്ദാക്കിയത്.

ഓസ്‌ട്രേലിയ- വിൻഡീസ് ഏകദിനം  വിൻഡീസ് ടീമിൽ കൊവിഡ്  COVID-19  West Indies and Australia  West Indies and Australia postponed after positive case
ടീമിൽ കൊവിഡ്; ടോസിന് ശേഷം ഓസ്‌ട്രേലിയ- വിൻഡീസ് ഏകദിനം റദ്ദാക്കി
author img

By

Published : Jul 23, 2021, 5:04 PM IST

കെൻസിങ്ടൻ ഓവൽ: വെസ്റ്റിൻഡീസ് -ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനം ടോസിട്ട ശേഷം റദ്ദാക്കി. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും മത്സരം തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപ് വെസ്റ്റിൻഡീസ് ടീമിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഓസ്ട്രേലിയ 1-0 ന് മുന്നിലാണ്.

വെസ്റ്റിൻഡീസിന്‍റെ പരിശീലക സംഘത്തിലെ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് താരങ്ങളെ ടീം ഹോട്ടലിലേക്ക് തിരികെ എത്തിച്ചു. താരങ്ങളെ കൊവിഡ് പരിശേധനക്ക് വിധേയരാക്കും.

ALSO READ: സഞ്ജുവിന് അരങ്ങേറ്റം; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

ഇരു ടീമിലേയും താരങ്ങൾ നിരീക്ഷണത്തിലാണെന്നും രണ്ടാം ഏകദിനം വീണ്ടും നടത്തണമോ എന്ന് തീരുമാനമെടുക്കുമെന്നും ഐ.സി.സി അറിയിച്ചു. മൂന്നാം ഏകദിനം നേരത്തേ നിശ്ചയിച്ച പ്രകാരം നടത്താൻ ശ്രമിക്കുമെന്നും ഐ.സി.സി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.