ETV Bharat / sports

'തീരുമാനം എടുക്കാനുള്ള അര്‍ഹത അവര്‍ക്കുണ്ട്'; ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും കളിക്കുന്നതിനെക്കുറിച്ച് ക്രിസ്‌ ഗെയ്‌ല്‍

Chris Gayle on Rohit Sharma Batting: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ഏറെ ഇഷ്‌ടമെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ല്‍.

Chris Gayle on Rohit Sharma  Chris Gayle on Rohit Sharma in T20 World Cup 2024  Chris Gayle on Virat Kohli in T20 World Cup 2024  T20 World Cup 2024  Cricket World Cup 2023  രോഹിത്തിനെക്കുറിച്ച് ക്രിസ്‌ ഗെയ്‌ല്‍  വിരാട് കോലി ടി20 ലോകകപ്പ് 2024  വിരാട് കോലിയെക്കുറിച്ച് ക്രിസ് ഗെയ്‌ല്‍  ടി20 ലോകകപ്പ് 2024  രോഹിത് ഏകദിന ലോകകപ്പ് ബാറ്റിങ് ക്രിസ് ഗെയ്‌ല്‍
Chris Gayle on Rohit Sharma Virat Kohli participation in T20 World Cup 2024
author img

By ETV Bharat Kerala Team

Published : Nov 26, 2023, 5:18 PM IST

മുംബൈ: ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ഫൈനലില്‍ കാലിടറിയതോടെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടമായിരുന്നു സ്വന്തം മണ്ണില്‍ വച്ച് നടന്ന ഏകദിന ലോകകപ്പില്‍ നീലപ്പട ലക്ഷ്യം വച്ചിരുന്നത്. ടൂര്‍ണമെന്‍റില്‍ മിന്നും പ്രകടനവുമായി കുതിപ്പ് നടത്തിയ ടീം, ആരാധകരുടെ പ്രതീക്ഷയേറ്റുകയും ചെയ്‌തിരുന്നു.

എന്നാല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ഇനി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് (T20 World Cup 2024) ഇന്ത്യയുടെ പ്രതീക്ഷ. 2024 ജൂണ്‍- ജൂലൈ മാസങ്ങളിലായി വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ടൂര്‍ണമെന്‍റില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലെ നിരാശാജനകമായ സെമി ഫൈനൽ തോൽവിക്ക് ശേഷം 36-കാരനായ രോഹിത്തും 35-കാരനായ കോലിയും ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. ഇതോടെയാണ് അടുത്ത ടി20 ലോകകപ്പിലെ ഇരുവരുടേയും പങ്കാളിത്തം വിദഗ്ധരുടെയും ആരാധകരുടെയും ഇടയില്‍ ചൂടേറിയ ചർച്ച ആയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ്‌ ഗെയ്‌ല്‍ (Chris Gayle on Rohit Sharma and Virat Kohli's participation in T20 World Cup 2024).

തങ്ങള്‍ അടുത്ത ടി20 ലോകകപ്പില്‍ കളിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് രോഹിത്തും കോലിയും തന്നെയാണെന്നാണ് ക്രിസ് ഗെയ്‌ല്‍ പറയുന്നത്. "തീരുമാനം എടുക്കേണ്ടത് അവര്‍ തന്നെയാണ്. അവര്‍ക്ക് കളിക്കണമെങ്കില്‍, എന്തുകൊണ്ട് പറ്റില്ല എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

തങ്ങളുടെ രാജ്യത്തിനായി അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. അതിനാല്‍ തന്നെ അക്കാര്യത്തില്‍ തീരുമാനെടുക്കാനുള്ള അര്‍ഹത അവര്‍ക്കുണ്ട്"- ക്രിസ് ഗെയ്‌ല്‍ പറഞ്ഞു. ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നടത്തിയ ആക്രമണോത്സുക ബാറ്റിങ്ങിനെ ഗെയ്‌ല്‍ അഭിനന്ദിക്കുകയും ചെയ്‌തു.

"രോഹിത്തിന്‍റെ ആക്രമണാത്മക ബാറ്റിങ്‌ എനിക്ക് ഏറെ ഇഷ്‌ടമാണ്. ബാറ്റര്‍മാര്‍ ബോളര്‍മാരെ തല്ലിത്തകര്‍ക്കുന്നതാണ് എനിക്ക് കാണേണ്ടത്. അത് ചെയ്യുന്നവരിൽ ഒരാളാണ് രോഹിത് ശർമ" ഗെയ്ൽ പറഞ്ഞു(Chris Gayle on Rohit Sharma batting In Cricket World Cup 2023).

ALSO READ: 'സൂര്യയ്‌ക്ക് ഏകദിനത്തിലും തിളങ്ങാം' ; ഒറ്റക്കാര്യം മതിയെന്ന് എബി ഡിവില്ലിയേഴ്‌സ്

അതേസമയം ഏകദി ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമായിരുന്നു രോഹിത്തും കോലിയും നടത്തിയത്. 765 റൺസുമായി കോലി ടൂർണമെന്‍റിലെ ടോപ് സ്‌കോറർ ആയപ്പോള്‍, രോഹിത് 597 റൺസായിരുന്നു രോഹിത് നേടിയത്. തുടക്കം തൊട്ട് ആക്രമിച്ച് കളിക്കുന്ന രോഹിത്തിന്‍റെ ശൈലി തുടര്‍ന്നെത്തുന്നവരെ നിലയുറപ്പിക്കാന്‍ അനുവദിക്കുന്നതായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.