മുംബൈ : ഐപിഎല്ലില്‍ തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെ ടീമില്‍ നിന്ന് പുറത്തായി. തുടയ്‌ക്കേറ്റ പരിക്കാണ് കിവീസ് പേസര്‍ക്ക് തിരിച്ചടിയായത്.
ഐപിഎല്‍ ഓപ്പണറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മില്‍നെയുടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. പകരക്കാരനായി ശ്രീലങ്കന്‍ മീഡിയം പേസറും കൗമാര താരവുമായ മതീഷ പതിരനയെ ടീമിലെടുത്തതായി ചെന്നൈ മാനേജ്‌മെന്‍റ് പ്രസ്‌താവനയില്‍ അറിയിച്ചു.
-
Welcome Matheesha Pathirana, the Young pace 💪into the SuperFam🦁#Yellove #WhistlePodu 💛 pic.twitter.com/C7FURylQeS
— Chennai Super Kings (@ChennaiIPL) April 21, 2022 " class="align-text-top noRightClick twitterSection" data="
">Welcome Matheesha Pathirana, the Young pace 💪into the SuperFam🦁#Yellove #WhistlePodu 💛 pic.twitter.com/C7FURylQeS
— Chennai Super Kings (@ChennaiIPL) April 21, 2022Welcome Matheesha Pathirana, the Young pace 💪into the SuperFam🦁#Yellove #WhistlePodu 💛 pic.twitter.com/C7FURylQeS
— Chennai Super Kings (@ChennaiIPL) April 21, 2022
കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ലങ്കയ്‌ക്കായി കളത്തിലിറങ്ങിയ താരം കൂടിയാണ് മതീഷ പതിരന. വലംകൈയ്യൻ മീഡിയം പേസറായ താരം ടൂർണമെന്‍റിലെ 4 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റ് വീഴ്ത്തിയിരുന്നു. 2020ലെ അണ്ടർ 19 ലോകകപ്പിലും പതിരന കളിച്ചിരുന്നു.
also read: ജോക്കോയ്‌ക്ക് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് സംഘാടകര്‍
സീസണില്‍ കളിച്ച ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ചെന്നൈക്ക് നേടാനായത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് സംഘമുള്ളത്.