ETV Bharat / sports

'അവര്‍ മാത്രമല്ല തുറുപ്പുചീട്ടുകള്‍...'; വിരാട്, രോഹിത് എന്നിവരെ ഇന്ത്യ ഇനി കൂടുതല്‍ ആശ്രയിക്കേണ്ടി വരില്ലെന്ന് ശ്രീലങ്കന്‍ ഇതിഹാസം

ഏകദിന ലോകകപ്പ്, ഏഷ്യ കപ്പ് എന്നീ ടൂര്‍ണമെന്‍റുകള്‍ വരാനിരിക്കെയാണ് ശ്രീലങ്കന്‍ ഇതിഹാസം ചമിന്ദ വാസിന്‍റെ പ്രതികരണം.

Chaminda Vaas  Virat Kohli  Rohit Sharma  Virat Kohli and Rohit Sharma  Chaminda Vaas On Virat Kohli and Rohit Sharma  Jasprit Bumrah  വിരാട്  രോഹിത്  വിരാട് കോലി  രോഹിത് ശര്‍മ  ചമിന്ദ വാസ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ്  ഏഷ്യ കപ്പ്
Rohit and Virat Kohli
author img

By

Published : Jul 27, 2023, 1:11 PM IST

മുംബൈ : സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ വര്‍ഷങ്ങളായുള്ള ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ആതിഥേയരെ തകര്‍ത്ത് കിരീടം നേടിയ ഇന്ത്യയ്‌ക്ക് പിന്നീട് ഒരു ടൂര്‍ണമെന്‍റിലും കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് എത്തിയെങ്കിലും അവിടെയും തോറ്റ് മടങ്ങാനായിരുന്നു രോഹിതിന്‍റെയും കൂട്ടരുടെയും വിധി.

രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ 2011 ആവര്‍ത്തിക്കാനാകും ഇക്കുറി ഇന്ത്യന്‍ സംഘത്തിന്‍റെ ശ്രമം. വരുന്ന ഏകദിന ലോകകപ്പില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും (Virat Kohli) നായകന്‍ രോഹിത് ശര്‍മയുടെയും പ്രകടനമാണ് ആതിഥേയര്‍ക്ക് നിര്‍ണായകം എന്ന വിലയിരുത്തലാണ് പല പ്രമുഖരുടെയും അഭിപ്രായം. എന്നാല്‍, ഇക്കുറി രോഹിതിനെയും വിരാടിനെയും ഇന്ത്യയ്‌ക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ മുന്‍ താരം ചമിന്ദ വാസ് (Chaminda Vaas).

'രോഹിത് ശര്‍മയും വിരാട് കോലിയും മാത്രമല്ല ഇന്ത്യന്‍ ടീമിന്‍റെ തുറുപ്പ് ചീട്ടുകള്‍. ഹർദിക് പാണ്ഡ്യ (Hardik Pandya), സൂര്യകുമാർ യാദവ് (Suryakumar Yadav) എന്നിവരെപ്പോലെ നിരവധി യുവ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്കുണ്ട്. യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവരും മികച്ച രീതിയില്‍ കളിക്കുന്നു.

ഇവരെല്ലാം തന്നെ മത്സരബുദ്ധിയുള്ള താരങ്ങളാണ്. ബാറ്റിങ്ങിന്‍റെ കാര്യം നോക്കിയാല്‍ ഇന്ത്യ എല്ലായിപ്പോഴും രോഹിതിനെയും വിരാടിനെയും മാത്രമല്ല ആശ്രയിക്കുന്നത്. മറ്റുള്ള താരങ്ങളും ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്' -വാസ് പറഞ്ഞു.

പരിക്ക് മാറി പേസര്‍ ജസ്‌പ്രിത് ബുംറ (Jasprit Bumrah) ടീമിലേക്ക് എത്തിയാല്‍ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് അത് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്‌ത്രക്രിയക്ക് വിധേയനായ ഇന്ത്യന്‍ പേസര്‍ നിലവില്‍ മടങ്ങിവരവിന്‍റെ പാതയിലാണുള്ളത്. ഓഗസ്റ്റില്‍ ഏഷ്യ കപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലൂടെ ബുംറ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read More : Jasprit Bumrah | നൂറ് ശതമാനം ഫിറ്റ് ; ഇന്ത്യന്‍ ജഴ്‌സിയില്‍ ബുംറയുടെ മടങ്ങിവരവ് ഉടനുണ്ടായേക്കും

'ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അവന്‍ ഇന്ത്യയ്‌ക്കായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സേവനം ലഭിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുകയാണ്. ബുംറ ഫിറ്റാണെങ്കില്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് അത് വലിയ മുതല്‍ക്കൂട്ട് തന്നെയായിരിക്കും' -ചമിന്ദ വാസ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ ഇന്നാണ് ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിന് മുന്‍പ് അവസാനഘട്ട ഒരുക്കങ്ങള്‍ ഇന്ത്യ ഈ പരമ്പരയോടെ ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്.

Read More : WI vs IND | ലോകകപ്പ് ഒരുക്കങ്ങളുടെ അവസാനഘട്ടം, സഞ്‌ജുവിനും സൂര്യയ്ക്കും‌ നിര്‍ണായകം ; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.