ETV Bharat / sports

ദീപക് ചാഹറിന് തിരിച്ചടി ; കായികക്ഷമത വീണ്ടെടുക്കാൻ ആഴ്‌ചകളെടുക്കും, വാഷിങ്ടൺ സുന്ദർ കൗണ്ടിയിലേക്ക്

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ചാഹര്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം നടത്തുന്നത്

Chahar will take another 5 weeks to get fit  Washington to play for Lancashire  ദീപക് ചാഹറിന്‍റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി  വാഷിങ്ടൺ സുന്ദർ കൗണ്ടി ക്രിക്കറ്റിലേക്ക്  deepak chahar  washington sundar  വാഷിങ്ടൺ സുന്ദർ കൗണ്ടിയിലേക്ക്  deepak chahar washington sunda  ദീപക് ചാഹർ വാഷിങ്ടൺ സുന്ദർ
ദീപക് ചാഹറിന് തിരിച്ചടി; കായികക്ഷമത വീണ്ടെടുക്കാൻ ആഴ്‌ചകളെടുക്കും, വാഷിങ്ടൺ സുന്ദർ കൗണ്ടിയിലേക്ക്
author img

By

Published : Jun 21, 2022, 9:19 PM IST

ബെംഗളൂരു : പരിക്കുമൂലം ഐപിഎൽ സീസൺ നഷ്‌ടമായ പേസർ ദീപക് ചാഹറിന്‍റെ ടി20 ലോകകപ്പ് ടീമിലെത്താമെന്ന പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടി. പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ ഇനിയും നാലോ അഞ്ചോ ആഴ്‌ചകളെടുക്കുമെന്നും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്‍പ് അതിന് കഴിയുമെന്ന് കരുതുന്നില്ലെന്നും ചാഹര്‍ വ്യക്തമാക്കി. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ചാഹര്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം നടത്തുന്നത്.

നിലവില്‍ നാലോ അഞ്ചോ ഓവറുകള്‍ എറിയാനുള്ള കായികക്ഷമതയേ തനിക്കുള്ളൂവെന്നും ഇനിയും ഒരു നാലോ അഞ്ചോ ആഴ്‌ചകള്‍ കൂടി കഴിഞ്ഞാലേ പൂര്‍ണ നില നേടാനാവൂവെന്നും ചാഹര്‍ വ്യക്തമാക്കി. അടുത്ത മാസം ഏഴിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പ് തനിക്ക് കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്നും ക്ലബ് തലത്തില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചാലേ വ്യക്തമായ ധാരണ ലഭിക്കൂവെന്നും ചാഹര്‍ പറഞ്ഞു.

ALSO READ: ഇത്രയധികം പേസ് ബൗളർമാരെന്നത് അവിശ്വസനീയം, ഇന്ത്യയുടെ ഭാവി അവരിൽ ഭദ്രം : ദ്രാവിഡ്

അതോടൊപ്പം, കൈക്കേറ്റ പരിക്കിൽ നിന്നും സുഖം പ്രാപിക്കുന്ന സ്‌പിന്നർ വാഷിങ്ടൺ സുന്ദർ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ്. മുൻനിര കൗണ്ടി ടീമായ ലങ്കാഷെയറിനായാണ് സുന്ദർ കളത്തിലിറങ്ങുക. പൂർണ ഫിറ്റ്‌നസിലേക്ക് അടുക്കുന്ന സുന്ദറിന് ഫോമിലെത്താൻ കൂടുതൽ മത്സര സമയം ആവശ്യമാണ്. അത് റെഡ്-ബോൾ ക്രിക്കറ്റിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാലാനാണ് സുന്ദർ ലങ്കാഷെയറിനായി കളിക്കാൻ ഒരുങ്ങുന്നത് - ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.