ലഖ്‌നൗ: ടി20 പുരുഷ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ ബൗളർമാരിൽ സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഒന്നാമത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ലങ്കൻ നായകൻ ദസുൻ ഷനകയെ പുറത്താക്കിയാണ് ചാഹൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജസ്‌പ്രീത് ബുംറയെ പിന്നിലാക്കിയാണ് താരം ഈ നേട്ടം തന്‍റെ പേരിൽ ഏഴുതിച്ചേർത്തത്.
-
Yuzvendra Chahal is now India's highest wicket-taker in men's T20Is 🙌 #INDvSL pic.twitter.com/0lu4feN366
— ESPNcricinfo (@ESPNcricinfo) February 25, 2022 " class="align-text-top noRightClick twitterSection" data="
">Yuzvendra Chahal is now India's highest wicket-taker in men's T20Is 🙌 #INDvSL pic.twitter.com/0lu4feN366
— ESPNcricinfo (@ESPNcricinfo) February 25, 2022Yuzvendra Chahal is now India's highest wicket-taker in men's T20Is 🙌 #INDvSL pic.twitter.com/0lu4feN366
— ESPNcricinfo (@ESPNcricinfo) February 25, 2022
ഷനകയെ പുറത്താക്കിയതോടെ ടി20യിൽ ചഹലിന്‍റെ വിക്കറ്റ് നേട്ടം 67 ആയി. 52 മത്സരങ്ങളിൽ നിന്നാണ് ചഹൽ ഈ നേട്ടം സ്വന്തമാക്കിയത്. 56 മത്സരങ്ങളിൽ നിന്ന് 66 വിക്കറ്റുള്ള ജസ്‌പ്രീത് ബുംറയാണ് ചാഹലിന് പിന്നിൽ രണ്ടാം സ്ഥാനത്ത്.
ALSO READ: സിംഗപ്പൂരില്‍ സ്വർണം, ചാനു കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി
51മത്സരങ്ങളിൽ നിന്ന് 61 വിക്കറ്റുള്ള ആർ അശ്വിൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത്. ഭുവനേശ്വർ കുമാർ 58 മത്സരങ്ങളിൽ നിന്ന് 57 വിക്കറ്റുമായി നാലാം സ്ഥാനത്തും, രവീന്ദ്ര ജഡേജ 56 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
അതേസമയം ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ 62 റണ്‍സിന്‍റെ മിന്നും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 137 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.