ETV Bharat / sports

IND vs AUS: 41 റണ്‍സിനിടെ 6 വിക്കറ്റ് പിഴുത് അശ്വിനും ഉമേഷും കരുത്ത് കാട്ടി; ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 197ന് പുറത്ത് - ഓസ്‌ട്രേലിയ

നാലിന് 156 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്‍ഡോര്‍ ടെസ്റ്റില്‍ ബാറ്റിങ് പുനരാംഭിച്ചത്. ഇന്ത്യക്കായി അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഇന്ന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

border gavsakar trophy  india vs australia  IND vs AUS  Indore Test  ഇന്ത്യ ഓസ്ട്രേലിയ  ഇന്‍ഡോര്‍ ടെസ്റ്റ്  ഓസ്‌ട്രേലിയ  ഉമേഷ് യാദവ്
IND VS AUS
author img

By

Published : Mar 2, 2023, 11:27 AM IST

Updated : Mar 2, 2023, 12:33 PM IST

ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് 47 റണ്‍സ് ലീഡുമായി ബാറ്റിങ് പുനരാംരഭിച്ച സന്ദര്‍ശകര്‍ക്ക് 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്‌ടമായത്. ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സ് ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്.

മൂന്ന് വിക്കറ്റ് വീതം നേടിയ ആര്‍.അശ്വിനും, ഉമേഷ് യാദവും ചേര്‍ന്നാണ് ഇന്ന് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. ഓസീസ് ഇന്നിങ്സ് പുനരാംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്പ് (19), കാമറൂണ്‍ ഗ്രീന്‍ (21) എന്നിവര്‍ പുറത്തായതിന് പിന്നാലെയെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അലക്‌സ് ക്യാരി (3), മിച്ചല്‍ സ്റ്റാര്‍ക്ക് (1), നാഥന്‍ ലിയോണ്‍ (5), ടോഡ് മര്‍ഫി (0) എന്നിവരുടെ വിക്കറ്റുകാളാണ് ഓസ്‌ട്രേലിയക്ക് ഇന്ന് നഷ്‌ടമായത്. മാത്യു കുന്‍ഹെമാന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

നാലിന് 156 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും, ക്രിസ് ഗ്രീനും ചേര്‍ന്ന് ശ്രദ്ധയോടെയാണ് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ ഇരുവര്‍ക്കും ഇന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളു.

സ്‌കോര്‍ 186ല്‍ നില്‍ക്കെയാണ് ഓസ്‌ട്രലിയക്ക് അഞ്ചാം വിക്കറ്റ് നഷ്‌ടമായത്. 19 റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പിനെ അശ്വിന്‍ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗ്രീനിനെ ഉമേഷ് യാദവ് തിരികെ പവലിയനിലെത്തിച്ചു.

57 പന്ത് നേരിട്ട ഗ്രീന്‍ 21 റണ്‍സായിരുന്നു നേടിയത്. പിന്നാലെ എത്തിയവരെല്ലാം അതിവേഗം തന്നെ മടങ്ങിയതോടെ ഓസീസ് പോരാട്ടം 197ല്‍ അവസാനിച്ചു. ഇന്ത്യക്കായി ജഡേജ നാലും അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്നും വിക്കറ്റ് വീഴ്‌ത്തി. 60 റണ്‍സടിച്ച ഉസ്‌മാന്‍ ഖവാജയാണ് ഓസ്‌ട്രേലിയയുടെ ടോപ്‌ സ്കോറര്‍.

Last Updated : Mar 2, 2023, 12:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.