ETV Bharat / sports

പിച്ചിലല്ല, മത്സരത്തിലാണ് ശ്രദ്ധ വേണ്ടത്; വിവാദങ്ങളുടെ മുനയൊടിച്ച് രോഹിത് ശര്‍മ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Nagpur pitch controversy  Border Gavaskar Trophy  Rohit Sharma on Nagpur pitch controversy  india vs australia  ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി  നാഗ്‌പൂര്‍ പിച്ചിനെച്ചൊല്ലി വിവാദം  ഇന്ത്യ vs ഓസ്‌ട്രേലിയ  രോഹിത് ശര്‍മ
വിവാദങ്ങളുടെ മുനയൊടിച്ച് രോഹിത് ശര്‍മ
author img

By

Published : Feb 8, 2023, 4:18 PM IST

രോഹിത് ശര്‍മ സംസാരിക്കുന്നു

നാഗ്‌പൂര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാഗ്‌പൂരില്‍ നാളെയാണ് (09.02.23) തുടക്കമാവുന്നത്. എന്നാല്‍ പിച്ചില്‍ കൃതൃമം നടന്നുവെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു. ചില ഓസ്‌ട്രേലിയൻ മാധ്യമങ്ങളും മുന്‍ താരങ്ങളുമാണ് നാഗ്‌പൂര്‍ പിച്ചിനെതിരെ രംഗത്തെത്തിയത്.

മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ശ്രദ്ധേയമായ മറുപടിയാണ് താരം നല്‍കിയത്. പിച്ചിലല്ല, മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഇന്ത്യന്‍ നായകന്‍റെ പ്രതികരണം. ഇരു ടീമുകളിലും മികച്ച താരങ്ങളാണ് കളിക്കാന്‍ ഇറങ്ങുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

നാഗ്‌പൂരിലെ പിച്ചില്‍ സ്പിന്നർമാർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 35കാരന്‍ വ്യക്തമാക്കി. ഇതോടെ സ്ട്രൈക്ക്‌ റൊട്ടേറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും രോഹിത് സമ്മതിച്ചു.

'ജയിക്കാൻ ആഗ്രഹം': നല്ല ഫലത്തിനായി മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. "ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റുകളാണ് കളിക്കാനുള്ളത്. പരമ്പര ജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതൊരു വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും. അതു നേരിടാനായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. തയ്യാറെടുപ്പാണ് പ്രധാനം. മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ അതിനുള്ള ഫലം ലഭിക്കുമെന്നുറപ്പാണ്" രോഹിത് ശര്‍മ വ്യക്തമാക്കി.

പിച്ചിനെ വിമർശിച്ച് ഓസീസ്: നാഗ്‌പൂരിലെ പിച്ച് ആതിഥേയരായ ഇന്ത്യ തങ്ങള്‍ക്ക് അനുകൂലമായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. പിച്ചിന്‍റെ മധ്യഭാഗം മാത്രമാണ് വെള്ളമൊഴിച്ച് ഉരുട്ടിയതെന്നാണ് ഓസീസ് മാധ്യമമായ ഫോക്‌സ്‌ ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഓസീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റര്‍മാരെ ലക്ഷ്യം വയ്ക്കുന്ന കൃത്യമായ പ്രദേശം വരണ്ടതാക്കിയെന്നും ഇത് 'പിച്ച് ഡോക്‌ടറിങ്‌' ആണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ ഐസിസി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓസീസിന്‍റെ മുന്‍ ഓള്‍റൗണ്ടര്‍ സൈമൺ ഒ ഡോണൽ രംഗത്തെത്തിയിരുന്നു. ഇന്ത്യയേയും ഓസ്‌ട്രേലിയയേയും സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യയുടെ മടക്കം.

ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്. ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാന്‍ ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. ഇതോടെ കളിക്കളത്തിലും പോരുകനക്കുമെന്നുറപ്പ്. നാഗ്‌പൂര്‍ ടെസ്റ്റിന് ശേഷം ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ് (നായകന്‍), ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്.

ALSO READ: ഗില്ലും കുല്‍ദീപുമില്ല; സര്‍പ്രൈസായി യുവതാരം, ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.