മെല്‍ബണ്‍ : ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്താണ് വൈസ് ക്യാപ്റ്റന്‍.
നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസിന്‍റെ ടീം തെരഞ്ഞെടുപ്പ്. നഥാൻ ലിയോൺ, ആഷ്ടൺ അഗർ, മിച്ചൽ സ്വെപ്‌സൺ എന്നിവർക്കൊപ്പം അൺക്യാപ്‌ഡ് താരമായ ടോഡ് മർഫിയുമാണ് സ്‌പിന്നര്‍മാരായി ടീമിലെത്തിയത്. പാറ്റ് കമ്മിൻസിനെ കൂടാതെ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസല്‍വുഡ്, സ്കോട്ട് ബോലാൻഡ്, ലാൻസ് മോറിസ് എന്നിങ്ങനെ അഞ്ച് പേസര്‍മാരും സ്ക്വാഡിന്‍റെ ഭാഗമാണ്.
-
An 18-player Test squad has been assembled for the Qantas Tour of India in February and March.
— Cricket Australia (@CricketAus) January 11, 2023 " class="align-text-top noRightClick twitterSection" data="
Congratulations to everyone selected! pic.twitter.com/3fmCci4d9b
">An 18-player Test squad has been assembled for the Qantas Tour of India in February and March.
— Cricket Australia (@CricketAus) January 11, 2023
Congratulations to everyone selected! pic.twitter.com/3fmCci4d9bAn 18-player Test squad has been assembled for the Qantas Tour of India in February and March.
— Cricket Australia (@CricketAus) January 11, 2023
Congratulations to everyone selected! pic.twitter.com/3fmCci4d9b
വിരവിലന് പരിക്കേറ്റ മിച്ചൽ സ്റ്റാർക്കിന് ആദ്യ മത്സരം നഷ്‌ടമാവും. വിരലിനേറ്റ പരിക്ക് ഭേദമാവാത്ത ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര നടക്കുക. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും. 2004ന് ശേഷം ഇന്ത്യയിൽ വീണ്ടുമൊരു പരമ്പരയാണ് ഓസ്‌ട്രേലിയ ലക്ഷ്യം വയ്‌ക്കുന്നത്.
എന്നാല്‍ പരമ്പരയുടെ ഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനകം തന്നെ ഫൈനലുറപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ സ്ക്വാഡ്: പാറ്റ് കമ്മിൻസ് (സി), ആഷ്ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.