ലഖ്നൗ : ഇന്ത്യന്‍ പേസർ ഭുവനേശ്വർ കുമാറിന്‍റെ പിതാവ് കിരൺ പാൽ സിങ് അന്തരിച്ചു. കരളിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കിരൺ പാലിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.
also read: മില്‍ഖ സിങ്ങിന് കൊവിഡ്
14 ദിവസങ്ങള്‍ മുമ്പ് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ഉത്തർപ്രദേശ് പൊലീസില്‍ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ചയാളാണ് കിരൺ പാൽ സിങ്.