ETV Bharat / sports

ഇനി ബെൻ സ്റ്റോക്‌സ് നയിക്കും; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനെ പ്രഖ്യാപിച്ച് ഇസിബി

author img

By

Published : Apr 28, 2022, 5:09 PM IST

സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന്‍റെ പിൻഗാമിയായാണ് ഉപനായകനായിരുന്ന സ്‌റ്റോക്‌സെത്തുന്നത്.

Ben Stokes Named England's New Test Captain  Ben Stokes  ബെൻ സ്റ്റോക്‌സ്  ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ട് നായകന്‍  ജോറൂട്ട്  joe root  ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്
ഇനി ബെൻ സ്റ്റോക്‌സ് നയിക്കും; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനെ പ്രഖ്യാപിച്ച് ഇസിബി

ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായി ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന്‍റെ പിൻഗാമിയായാണ് ഉപനായകനായിരുന്ന സ്‌റ്റോക്‌സെത്തുന്നത്.

ഇംഗ്ലീഷ്‌ ടെസ്റ്റ് ടീമിന്‍റെ നായകനാവുന്ന 81ാമത് താരമാണ് ബെൻ സ്റ്റോക്‌സ്. ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം മാനേജിങ് ഡയറക്ടർ റോബ് കീയുടെ ശുപാർശയെത്തുടർന്ന് ഇസിബി ഇടക്കാല ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും നിയമനത്തിന് അംഗീകാരം നൽകിയതായും ബോര്‍ഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നയിക്കാനുള്ള അവസരം വലിയ അംഗീകാരമാണെന്ന് ബെൻ സ്റ്റോക്‌സ് പ്രതികരിച്ചു. ടീമിനെ നയിക്കാന്‍ താന്‍ ആവേശഭരിതനാണെന്നും സ്റ്റോക്‌സ് പറഞ്ഞു. "ഇംഗ്ലീഷ് ക്രിക്കറ്റിനായി ജോ (റൂട്ട്) ചെയ്‌തിട്ടുള്ള എല്ലാത്തിനും, ലോകമെമ്പാടും സ്പോര്‍ട്‌സിന്‍റെ മികച്ച അംബാസഡറായതിനും ഞാനദ്ദേഹത്തിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഡ്രസ്സിങ് റൂമിലെ ഒരു നേതാവെന്ന നിലയിൽ എന്‍റെ വളർച്ചയുടെ വലിയൊരു ഭാഗമാണ് അദ്ദേഹം. ഈ റോളിൽ അദ്ദേഹം എനിക്ക് ഒരു പ്രധാന പിന്തുണയായി തുടരും." സ്‌റ്റോക്‌സ് പറഞ്ഞു.

2013 ഡിസംബറിലാണ് സ്റ്റോക്സ് ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. നിലവില്‍ 79 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 35.89 ശരാശരിയിൽ 5,061 റൺസ് നേടിയ താരം 174 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റോക്‌സ് 2020ലെ സമ്മറില്‍ റൂട്ടിന്‍റെ അഭാവത്തില്‍ ചില മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.

also read: മണിക്കൂറില്‍ 153 കിലോമീറ്റര്‍...!; സാഹയുടെ കുറ്റി പറത്തി മാലിക്-വീഡിയോ

അതേസമയം ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ നായകൻ എന്ന നേട്ടവുമായാണ് റൂട്ട് പിൻവാങ്ങിയത്. 2017ൽ അലിസ്റ്റർ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ടിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. 64 മത്സരങ്ങളിൽ ടീമിനെ നയിച്ച റൂട്ട് 27 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്കെത്തിച്ചു. 26 മത്സരങ്ങളിൽ തോൽവിയും വഴങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.