ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി ഇന്ത്യന്‍ ടീം. കലാശപ്പോരിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ആദ്യ സംഘം കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയിരുന്നു. കിറ്റ് സ്‌പോണ്‍സര്‍മാരായി അഡിഡാസ് ചുമതലയെറ്റെടുത്തതിന് പിന്നാലെ പുത്തന്‍ ഗെറ്റപ്പിലാണ് ടീം ലണ്ടനില്‍ പറന്നിറങ്ങിയത്.
-
Unveiling #TeamIndia's new training kit 💙💙
— BCCI (@BCCI) May 25, 2023 " class="align-text-top noRightClick twitterSection" data="
Also, kickstarting our preparations for the #WTCFinal pic.twitter.com/iULctV8zL6
">Unveiling #TeamIndia's new training kit 💙💙
— BCCI (@BCCI) May 25, 2023
Also, kickstarting our preparations for the #WTCFinal pic.twitter.com/iULctV8zL6Unveiling #TeamIndia's new training kit 💙💙
— BCCI (@BCCI) May 25, 2023
Also, kickstarting our preparations for the #WTCFinal pic.twitter.com/iULctV8zL6
ലണ്ടനിലെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പുതിയ പരിശീലന കിറ്റ് ധരിച്ച് നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ സംഘത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഉള്ളത്.
-
From Nottingham to Ahmedabad 🏟️
— BCCI (@BCCI) May 24, 2023 " class="align-text-top noRightClick twitterSection" data="
A journey of grit, determination, pride and teamwork 👏🏻#TeamIndia 🇮🇳 members relive a remarkable journey of reaching the WTC Final for the second time 👌🏻👌🏻 - By @RajalArora
WATCH the full Video 🎥🔽 #WTC23 https://t.co/WVY41lVNNh pic.twitter.com/uOnBK74ADp
">From Nottingham to Ahmedabad 🏟️
— BCCI (@BCCI) May 24, 2023
A journey of grit, determination, pride and teamwork 👏🏻#TeamIndia 🇮🇳 members relive a remarkable journey of reaching the WTC Final for the second time 👌🏻👌🏻 - By @RajalArora
WATCH the full Video 🎥🔽 #WTC23 https://t.co/WVY41lVNNh pic.twitter.com/uOnBK74ADpFrom Nottingham to Ahmedabad 🏟️
— BCCI (@BCCI) May 24, 2023
A journey of grit, determination, pride and teamwork 👏🏻#TeamIndia 🇮🇳 members relive a remarkable journey of reaching the WTC Final for the second time 👌🏻👌🏻 - By @RajalArora
WATCH the full Video 🎥🔽 #WTC23 https://t.co/WVY41lVNNh pic.twitter.com/uOnBK74ADp
ഐപിഎല്‍ ഫൈനലിന് ശേഷമാകും മറ്റ് താരങ്ങള്‍ ടീമിനൊപ്പം ചേരുക. മെയ് 30ന് ടീമിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഏഴിന് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നത്.
ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ ഫൈനലാണ് ഇത്. കഴിഞ്ഞ പ്രാവശ്യം കലാശപ്പോരിനെത്തിയ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങുകയായിരുന്നു. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട കിരീടം ഇക്കുറി പിടിച്ചെടുക്കാനാണ് രോഹിതിന്‍റെയും സംഘത്തിന്‍റെയും വരവ്.
ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരുടെ ഫോം ടീമിന് പ്രതീക്ഷയാണ്. കൗണ്ടി ക്രിക്കറ്റില്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര റണ്‍സ് അടിക്കുന്നതും ടീമിന് ആശ്വാസമാണ്.
നിലവില്‍, പരിക്ക് മാറിയാണ് ശര്‍ദുല്‍ താക്കൂര്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഐപിഎല്ലിനിടെ പരിക്കേറ്റ ഉമേഷ് യാദവ് പൂര്‍ണമായി ഫിറ്റായിട്ടില്ല. മറ്റൊരു പേസര്‍ ജയ്‌ദേവ് ഉനദ്‌ഘട്ടിന്‍റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല.
Also Read : 'ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ഓസീസിന്, ഇന്ത്യൻ ടീമിൽ ആ താരം കൂടി വേണമായിരുന്നു'; റിക്കി പോണ്ടിങ്
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരമായിരുന്ന ഉനദ്‌ഘട്ടിന് നെറ്റ്‌സില്‍ പന്തെറിയുന്നതിനിടെയായിരുന്നു പരിക്കേറ്റത്. അതേസമയം, ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്‍റ് നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് പരിശീലന മത്സരം കളിക്കാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തില്‍ ഫൈനലിന് മുന്‍പ് ഇന്‍ട്രാ സ്‌ക്വാഡ് മത്സരമാകും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക.
ഫൈനലിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.
സ്റ്റാന്‍ഡ് ബെ താരങ്ങള്‍ : റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍.