മുംബൈ: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഐപിഎൽ മുംബൈയിൽ വെച്ച് മാത്രമായി നടത്താൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. താരങ്ങളുടെ യാത്ര രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ മാർഗങ്ങൾ ആലോചിക്കുന്നത്.
15-ാം സീസണ്‍ ഐപിഎൽ ഇന്ത്യയിലെ 10 സ്റ്റേഡിയങ്ങളിൽ വെച്ച് നടത്താനായിരുന്നു ബിസിസിഐ നേരത്തെ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മുംബൈയിൽ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.
ALSO READ: ഇനിമുതൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പിഴ മാച്ച് ഫീയിൽ ഒതുങ്ങില്ല, പുത്തൻ പരിഷ്‌കാരവുമായി ഐസിസി
2021ൽ നടന്ന 14-ാം സീസണ്‍ ഐപിഎൽ മത്സരങ്ങളെ കൊവിഡ് കാര്യമായി ബാധിച്ചിരുന്നു. ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്‍റ് ഒടുവിൽ യുഎഇയിലാണ് പൂർത്തിയാക്കിയത്. ഇന്നാൽ ഇത്തവണ യുഎഇയിൽ മത്സരങ്ങൾ നടത്താൻ ബിസിസിഐക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.