ETV Bharat / sports

വനിതാ ഏഷ്യ കപ്പ്| ഇന്ത്യയെ ഹർമൻപ്രീത് കൗർ നയിക്കും; ടീം പ്രഖ്യാപിച്ചു - Smriti Mandhana

ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍

Harmanpreet Kaur  Harmanpreet Kaur To Lead india in Women s Asia Cup  Women s Asia Cup  BCCI  Women s Asia Cup India Squad  വനിതാ ഏഷ്യ കപ്പ്  ഹർമൻപ്രീത് കൗർ  വനിതാ ഏഷ്യ കപ്പ് ഇന്ത്യന്‍ ടീം  സ്‌മൃതി മന്ദാന  Smriti Mandhana
വനിതാ ഏഷ്യ കപ്പ്| ഇന്ത്യയെ ഹർമൻപ്രീത് കൗർ നയിക്കും, ടീം പ്രഖ്യാപിച്ചു
author img

By

Published : Sep 21, 2022, 1:18 PM IST

ന്യൂഡല്‍ഹി: വനിത ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്‌ടമായ ജെമിമ റോഡ്രിഗസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

റിച്ച ഘോഷാണ് വിക്കറ്റ് കീപ്പര്‍. രേണുക സിങ്‌, മേഘ്‌ന സിങ്‌, പൂജ വസ്‌ത്രാകർ എന്നിവരടങ്ങിയതാണ് പേസ് യൂണിറ്റ്. രാധ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്‌കവാദ് എന്നിവരാണ് ടീമിലെ സ്‌പിന്നര്‍മാര്‍. സ്‌മൃതി മന്ദാനയും ഷഫാലി വർമയും ഓപ്പണര്‍മാരായെത്തും.

ഹർമൻപ്രീത്, ജെമീമ എന്നിവർക്കൊപ്പം സബിനേനി മേഘ്‌ന, ദയാലൻ ഹേമലത, കെപി നവ്‌ഗിരെ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ഓള്‍ റൗണ്ടറായ ദീപ്‌തി ശര്‍മയ്ക്കും ബാറ്റ് കൊണ്ട് സംഭാവന ചെയ്യാന്‍ കഴിയും. താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്‌ടോബര്‍ ഒന്ന് മുതല്‍ ബംഗ്ലാദേശിലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ദിനം ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങും.

ഒക്ടോബര്‍ മൂന്നിന് മലേഷ്യ, നാലിന് യുഎഇ എന്നീ ടീമുകള്‍ക്കെതിരെയും ഇന്ത്യ കളിക്കും. ഏഴിന് പാകിസ്ഥാനെതിരേയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. തുടര്‍ന്ന് എട്ടിന് ബംഗ്ലാദേശിനേയും പത്തിന് തായ്‌ലന്‍ഡിനെയും ഇന്ത്യ നേരിടും.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, സബിനേനി മേഘ്‌ന, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), സ്‌നേഹ റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിങ്, രേണുക താക്കൂർ, പൂജ വസ്‌ത്രാകർ, രാജേശ്വരി ഗെയ്‌കവാദ്, രാധ യാദവ്, കെപി നവ്‌ഗിരെ

സ്റ്റാന്‍ഡ് ബൈ: താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.