ETV Bharat / sports

കോലിക്ക് നൂറാം ടെസ്റ്റ് ; ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വിഭിന്നമായി ടി20 മത്സരങ്ങള്‍ക്ക് ശേഷമാവും ടെസ്റ്റ് മത്സരങ്ങള്‍

BCCI confirms T20s against SL will be played before Tests  Kohli set for 100th Test in Mohali  india vs sri lanka  IND vs SL  virat kohli  ഇന്ത്യ-ശ്രീലങ്ക  ഇന്ത്യ-ശ്രീലങ്ക മത്സരക്രമം  വിരാട് കോലിക്ക് 100ാം ടെസ്റ്റ്  വിരാട് കോലി
കോലിക്ക് 100ാം ടെസ്റ്റ്; ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
author img

By

Published : Feb 15, 2022, 9:06 PM IST

ന്യൂഡൽഹി : ശ്രീലങ്കയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വിഭിന്നമായി ടി20 മത്സരങ്ങള്‍ക്ക് ശേഷമാവും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുകയെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 25ന് ലഖ്‌നൗവിലാണ് ആദ്യ ടി20 മത്സരം നടക്കുക. തുടര്‍ന്ന് 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങള്‍ ധർമ്മശാലയില്‍ നടക്കും.

മാർച്ച് നാലിന് മൊഹാലിയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 100ാം മത്സരമാവുമിതെന്നാണ് കരുതപ്പെടുന്നത്. ബെംഗളൂരുവില്‍ മാർച്ച് 12 മുതലാണ് രണ്ടാം മത്സരം നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ മത്സരങ്ങളാണിത്.

also read: ലങ്കന്‍ താരത്തെ ടീമിലെടുത്തു; ചെന്നൈക്കെതിരെ ആരാധക രോഷം

മത്സരത്തിന്‍റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതോടെ, ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരക്കാരനെയും ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്‌ടത്തിന് പിന്നാലെയാണ് കോലി ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനമൊഴിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.