ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചു. 2020 ഒക്ടോബര്‍ മുതല്‍ക്ക് 2021 സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. 19 പേരുടെ വാര്‍ഷിക കരാറാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം 22 കളിക്കാരാണ് പട്ടികയിലുണ്ടായിരുന്നത്.
വേദ കൃഷ്ണമൂര്‍ത്തി, ഏക്താ ബിഷ്, അനൂജ പാട്ടില്‍, ഡി ഹേമലത എന്നിവരെയാണ് ഒഴിവാക്കിയത്. കൗമാര താരം ഷഫാലി വര്‍മയെ സിയില്‍ നിന്നും ബി ഗ്രേഡിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമില്‍ ഇടം നേടാനായതാണ് ഷഫാലിയെ ബി കാറ്റഗറിയിലേക്ക് എത്താന്‍ സഹായിച്ചത്. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡിലുള്ളത് (50 ലക്ഷം).
also read: ലങ്കന്‍ പര്യടനം വന്‍മതിലിന്‍റെ കീഴില്‍; ടീം പ്രഖ്യാപനം ഈ മാസം അവസാനം
മിതാലി രാജ്, ജുലന്‍ ഗോസ്വാമി, ദീപ്തി ശര്‍മ, പൂനം റാവത്ത്, രാജേശ്വരി ഗെയ്ക്വാദ്, രാധ യാദവ്, ശിഖ പാണ്ഡെ, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗസ് എന്നിവര്‍ ബി (30 ലക്ഷം) ഗ്രേഡില്‍ ഇടം പിടിച്ചു. മാൻസി ജോഷി, അരുന്ധതി റെഡ്ഡി, പൂജ വാസ്ട്രക്കർ, ഹാർലീൻ ഡിയോൾ, പ്രിയ പുനിയ, റിഛ ഘോഷ് എന്നിവര്‍ സി (10ലക്ഷം) ഗ്രേഡില്‍ ഇടം പിടിച്ചു.