സതാംപ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷ് ഫൈനലിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ടീമിലെ മൂന്നാം പേസറായി മുഹമ്മദ് സിറാജിന് പകരം ഇഷാന്ത് ശർമ ടീമില്‍ ഇടം കണ്ടെത്തി. രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിൻ അശ്വിനും ടീമിലുണ്ട്.
-
🚨 NEWS 🚨
— BCCI (@BCCI) June 17, 2021 " class="align-text-top noRightClick twitterSection" data="
Here's #TeamIndia's Playing XI for the #WTC21 Final 💪 👇 pic.twitter.com/DiOBAzf88h
">🚨 NEWS 🚨
— BCCI (@BCCI) June 17, 2021
Here's #TeamIndia's Playing XI for the #WTC21 Final 💪 👇 pic.twitter.com/DiOBAzf88h🚨 NEWS 🚨
— BCCI (@BCCI) June 17, 2021
Here's #TeamIndia's Playing XI for the #WTC21 Final 💪 👇 pic.twitter.com/DiOBAzf88h
ജൂണ്‍ 18 വെള്ളിയാഴ്ച മുതല്‍ക്ക് റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. അതേസമയം മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസര്‍വ് ദിനത്തിലും സതാംപ്ടണില്‍ മഴ ഭീഷണിയുണ്ട്. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.
also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: 'അശ്വിനും ജഡേജയും വേണം'; ശക്തമായ കാരണമുണ്ടെന്ന് സച്ചിന്‍
വിജയിക്കുന്ന ടീമിന് 12 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസും (ഗദ) ലഭിക്കും. ആറു കോടി രൂപയാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3.38 കോടി രൂപയും ലഭിക്കും.
ടീം ഇന്ത്യ
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രാഹാനെ (വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.