മുംബൈ : ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഓരോ താരങ്ങൾക്കും 40 ലക്ഷം രൂപ വീതവും സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളിൽ ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതവുമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
'ഇത്രയും മനോഹരമായ രീതിയിൽ ലോകകപ്പ് നേടിയതിൽ ഇന്ത്യൻ ടീമിനേയും സപ്പോർട്ടിങ് സ്റ്റാഫിനേയും സെലക്‌ടർമാരെയും അഭിനന്ദിക്കുന്നു. അവരുടെ അധ്വാനത്തിന് വിലയിടാനാകില്ലെങ്കിലും പ്രോത്സാഹനം എന്ന നിലക്ക് 40 ലക്ഷം പ്രഖ്യാപിക്കുന്നു'. ഗാംഗുലി ട്വീറ്റ് ചെയ്‌തു.
അതേസമയം ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ഐസിസി അണ്ടർ 19 ലോകകപ്പ് നേടിയതിന് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്‍റില്‍ അവർ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലെ അവരുടെ മികച്ച പ്രകടനം കാണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്നാണ്.' മോദി ട്വീറ്റ് ചെയ്‌തു.
-
Congratulations to the under 19 team and the support staff and the selectors for winning the world cup in such a magnificent way ..The cash prize announced by us of 40 lakhs is a small token of appreciation but their efforts are beyond value .. magnificent stuff..@bcci
— Sourav Ganguly (@SGanguly99) February 5, 2022 " class="align-text-top noRightClick twitterSection" data="
">Congratulations to the under 19 team and the support staff and the selectors for winning the world cup in such a magnificent way ..The cash prize announced by us of 40 lakhs is a small token of appreciation but their efforts are beyond value .. magnificent stuff..@bcci
— Sourav Ganguly (@SGanguly99) February 5, 2022Congratulations to the under 19 team and the support staff and the selectors for winning the world cup in such a magnificent way ..The cash prize announced by us of 40 lakhs is a small token of appreciation but their efforts are beyond value .. magnificent stuff..@bcci
— Sourav Ganguly (@SGanguly99) February 5, 2022
ALSO READ: Under-19 world cup: ഇന്ത്യയ്ക്ക് അഞ്ചാം കൗമാര കിരീടം, ഫൈനലില്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ
ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട അഞ്ചാം തവണയും ലോകകപ്പിൽ മുത്തമിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തിൽ 14 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ രാജ് അംഗദ് ബാവയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്.