ETV Bharat / sports

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം; അഫ്‌ഗാനെതിരെ ചരിത്രം തീര്‍ത്ത് ബംഗ്ലാദേശ് - Big win in test cricket

ബംഗ്ലാദേശിനായി രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റോയാണ് മത്സരത്തിലെ താരം. ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 124 റണ്‍സുമാണ് നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റോ അടിച്ച് കൂട്ടിയത്.

Bangladesh vs Afghanistan highlight  najmul hossain shanto  ബംഗ്ലാദേശ്  അഫ്‌ഗാനിസ്ഥാന്‍  നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റോ
അഫ്‌ഗാനെതിരെ ചരിത്രം തീര്‍ത്ത് ബംഗ്ലാദേശ്
author img

By

Published : Jun 17, 2023, 1:36 PM IST

Updated : Jun 17, 2023, 1:50 PM IST

മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ബംഗ്ലാദേശ്. അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്‌റ്റില്‍ 546 റണ്‍സിന് കൂറ്റന്‍ വിജയമാണ് ബാംഗ്ലാദേശ് നേടിയത്. സ്കോര്‍: ബംഗ്ലാദേശ്- 382, 425/4, അഫ്ഗാനിസ്ഥാന്‍- 146,115. റണ്‍ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാമത്തെയും, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയവുമാണിത്.

1928-ല്‍ ഓസ്ട്രേലിയക്കെതിരെ 675 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചതും, 1934-ല്‍ ഇംഗ്ലണ്ടിനെതിരെ 562 റണ്‍സിന് ഓസ്ട്രേലിയ ജയിച്ചതുമാണ് ടെസ്റ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തിലുള്ള വിജയങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ബാംഗ്ലാദേശ് ഉയര്‍ത്തിയ 662 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന്‍ 115 റണ്‍സില്‍ പുറത്താവുകയായിരുന്നു.

നാല് വിക്കറ്റ്‌ വീഴ്‌ത്തിയ ടസ്‌കിന്‍ അഹമ്മദും മൂന്ന് വിക്കറ്റ് നേടിയ ഷൊറിഫുള്‍ ഇസ്ലാമുമാണ് അഫ്‌ഗാനെ തകര്‍ത്തത്. വമ്പന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്. 73 പന്തില്‍ 30 റണ്‍സ് എടുത്ത റഹ്‌മത് ഷായാണ് അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍. റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി (14 പന്തില്‍ 13), കരിം ജനാത് (18 പന്തില്‍ 18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

മുൻകാലങ്ങളിൽ സ്പിന്നിനെ സഹായിക്കുന്ന മിര്‍പുരിലെ പിച്ചില്‍ ബംഗ്ലാദേശിന്റെ പേസര്‍മാര്‍ ആധിപത്യം പുലർത്തുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ അഫ്‌ഗാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും അവസാന ബാറ്റർ സാഹിർ ഖാൻ ഉൾപ്പെടെ പരിക്കേറ്റ് മടങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.

രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റോയുടെ മികവിലാണ് അഫ്‌ഗാന് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്താന്‍ ബംഗ്ലാദേശിന് കഴിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 124 റണ്‍സുമാണ് താരം അടിച്ച് കൂട്ടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് ഷാന്‍റോയുടെ സെഞ്ചുറി കരുത്തില്‍ 382 റണ്‍സായിരുന്നു നേടിയത്.

മറുപടിക്കിറങ്ങിയ സന്ദര്‍ശകരെ 146 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് 236 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയും ചെയ്‌തു. തുടര്‍ന്ന് അഫ്ഗാനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇക്കുറി ആതിഥേയര്‍ക്കായി ഷാന്‍റോയ്‌ക്ക് പുറമെ മൊമീനുള്‍ ഹഖും സെഞ്ചുറി പ്രകടനം നടത്തി. 145 പന്തില്‍ 121 റണ്‍സ് നേടിയ മൊമീനുള്‍ പുറത്താവാതെ നിന്നു. അര്‍ധ സെഞ്ചുറി നേടിയ സാക്കില്‍ ഹസന്‍ (71), ലിറ്റണ്‍ ദാസ് (66*) എന്നിവരുടെ പ്രകടനവും സംഘത്തിന് നിര്‍ണായകമായി. നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റോയാണ് മത്സരത്തിലെ താരം. അതേസമയം ഇതിന് മുന്നെ 2005-ല്‍ സിംബാബ്‌വെയെ 226 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു ടെസ്റ്റില്‍ ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ വിജയം.

ALSO READ: ODI WC 2023 | 'ലോകകപ്പ് കളിക്കാന്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി വേണം'; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

Last Updated : Jun 17, 2023, 1:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.