ETV Bharat / sports

ബാറ്റില്‍ മാത്രം കൊണ്ട പന്തിന് റിവ്യൂ; ബംഗ്ലാദേശിനെ ട്രോളി സോഷ്യല്‍ മീഡിയ - ബാറ്റില്‍ മാത്രം കൊണ്ട പന്തിന് റിവ്യൂയെടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ 37ാം ഓവറിലാണ് സംഭവം നടന്നത്.

Dinesh Karthik trolls Bangladesh cricket team  Bangladesh s hilarious review call against New Zealand  ബാറ്റില്‍ മാത്രം കൊണ്ട പന്തിന് റിവ്യൂയെടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
ബാറ്റില്‍ മാത്രം കൊണ്ട പന്തിന് റിവ്യൂ; ബംഗ്ലാദേശിനെ ട്രോളി സോഷ്യല്‍ മീഡിയ
author img

By

Published : Jan 4, 2022, 4:49 PM IST

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ആധിപത്യം പുലര്‍ത്താനായെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസിലൊന്നുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം.

ബേ ഓവലില്‍ നടക്കുന്ന മത്സരത്തിന്‍റെ നാലാം ദിനമാണ് പന്തില്‍ മാത്രം കൊണ്ട പന്തില്‍ ബംഗ്ലാ താരങ്ങള്‍ റിവ്യൂയെടുത്തത്. ടസ്‌കിന്‍ അഹമ്മദ് എറിഞ്ഞ 37ാം ഓവറിലാണ് സംഭവം നടന്നത്.

താരത്തിന്‍റെ യോര്‍ക്കര്‍ റോസ് ടെയ്‌ലര്‍ ബാറ്റില്‍ മാത്രമായി കൃത്യം കൊള്ളിച്ചെങ്കിലും ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും തുടര്‍ന്ന് റിവ്യൂ എടുക്കുകയുമായിരുന്നു.

റിപ്ലേയില്‍ പന്ത് കാലിന് സമീപം വരുക പോലും ചെയ്‌തില്ലെന്ന് വ്യക്തമായി. റിവ്യൂ ബിഗ് സ്‌ക്രീനില്‍ കണ്ട കമന്‍റേറ്റര്‍മാര്‍ക്ക് ചിരിയടക്കാനായിരുന്നില്ല.

'ലെഗ് ബിഫോര്‍ വിക്കറ്റിന് പകരം ബാറ്റ് ബിഫോര്‍ വിക്കറ്റായോ' എന്ന് ബംഗ്ലാദേശിനെ ട്രോളി ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക് അടക്കം ഇതിന്‍റെ വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.