ETV Bharat / sports

അധികം വൈകാതെ മൂന്ന് ഫോർമാറ്റുകളിലും അവൻ ഒന്നാം റാങ്കിലെത്തും ; പാക് താരത്തെ പ്രശംസിച്ച് ദിനേഷ് കാർത്തിക് - ബാബർ അസം എല്ലാ ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തുമെന്ന് കാർത്തിക്

ഫ്രണ്ട് ഫൂട്ടിലായാലും, ബാക്ക് ഫൂട്ടിലായാലും പന്ത് അടിച്ച് പറത്താനുള്ള താരത്തിന്‍റെ കഴിവ് അസാധാരണമാണെന്ന് കാർത്തിക്

Dinesh Karthik about Babar Azam  പാക് താരത്തെ പ്രശംസിച്ച് ദിനേശ് കാർത്തിക്  ബാബർ അസമിനെ പ്രശംസിച്ച് പാക് താരത്തെ പ്രശംസിച്ച് ദിനേശ് കാർത്തിക്  ബാബർ അസം എല്ലാ ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തുമെന്ന് കാർത്തിക്  Karthik Praises Babar
അധികം വൈകാതെ മൂന്ന് ഫോർമാറ്റുകളിലും അവൻ ഒന്നാം റാങ്കിലെത്തും; പാക് താരത്തെ പ്രശംസിച്ച് ദിനേശ് കാർത്തിക്
author img

By

Published : May 27, 2022, 6:15 PM IST

ദുബായ്‌ : പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം അധികം വൈകാതെ തന്നെ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം നമ്പർ ബാറ്ററായി മാറുമെന്ന് ഇന്ത്യൻ വെറ്ററൻ താരം ദിനേഷ് കാർത്തിക്. ബാറ്റിങ് ടെക്‌നിക്കിൽ വരുത്തിയ ചെറിയ മാറ്റങ്ങളിലൂടെ ബാബർ മികച്ച നേട്ടങ്ങൾ കൊയ്യുന്നുണ്ടെന്നും ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്ക് നേടാൻ ബാബറിന് കഴിയുമെന്നും കാർത്തിക് പറഞ്ഞു. നിലവിൽ ടി20, ഏകദിന ഫോർമാറ്റുകളിൽ മൂന്നാം സ്ഥാനത്തുള്ള ബാബർ ടെസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്.

അദ്ദേഹം മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തുമെന്നത് 100 ശതമാനം ഉറപ്പുള്ള കാര്യമാണ്. ബാറ്റിങ് മികവ് പരിശോധിക്കുകയാണെങ്കിൽ മികച്ച നിലവാരമുള്ള താരമാണ് അദ്ദേഹം. ടെസ്റ്റ് ഫോർമാറ്റിലും അദ്ദേഹം ഉയർന്നുവരുന്നുണ്ട്. മൂന്ന് ഫോർമാറ്റുകളിലും വ്യത്യസ്‌ത പൊസിഷനുകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. ഇനിയും മുകളിലേക്കെത്താൻ അദ്ദേഹത്തിന് കഴിവുണ്ട് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം - കാർത്തിക് പറഞ്ഞു.

ബാറ്റിങ് ടെക്‌നിക്കിൽ അവൻ ഈയിലെ പല മാറ്റങ്ങളും വരുത്തിയതായി മനസിലാക്കുന്നു. അവന്‍റെ ബാലൻസിങ്ങും, സ്‌ട്രൈക്കിങ് പോയിന്‍റുമാണ് ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ. ഫ്രണ്ട് ഫൂട്ടിലായാലും, ബാക്ക് ഫൂട്ടിലായാലും പന്തിനെ അടിച്ച് പറത്താനുള്ള അവന്‍റെ കഴിവ് അസാധാരണമാണ്. അവൻ വളരെ പ്രത്യേകതയുള്ള കളിക്കാരനാണ് - കാർത്തിക് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.