മെല്‍ബണ്‍ : നിലവിലെ പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ മുന്നില്‍ തന്നെയാണ് മുന്‍ നായകന്‍ ബാബര്‍ അസമിന്‍റെ (Babar Azam) സ്ഥാനം. എന്നാല്‍ 2023- വര്‍ഷത്തില്‍ 29-കാരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നടത്തിയ പ്രകടനം തീര്‍ത്തും ദയനീയമാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലും ബാബറിന്‍റെ റണ്‍ വരള്‍ച്ച പ്രകടനമായിരുന്നു (Australia vs Pakistan 2nd Test).
മെൽബണിൽ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ താരം രണ്ടാം ഇന്നിങ്‌സില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 41 റണ്‍സില്‍ നില്‍ക്കെ ജോഷ് ഹെയ്‌സല്‍വുഡിന്‍റെ പന്തില്‍ കുറ്റി തെറിച്ച് ബാബറിന് മടങ്ങേണ്ടി വന്നു. ഇതോടെ ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ കഴിയാതെയാണ് 29-കാരന്‍ ഈ വര്‍ഷം അവസാനിപ്പിക്കുന്നത്. (Babar Azam ends 2023 without a Test fifty in Test)
ടെസ്റ്റില്‍ ഈ വര്‍ഷം കളിച്ച 9 ഇന്നിങ്‌സുകളില്‍ നിന്നും ആകെ 204 റൺസ് മാത്രമാണ് ബാബറിന് നേടാന്‍ കഴിഞ്ഞത്. 22.66 മാത്രമാണ് ശരാശരി (Babar Azam Test In 2023). കളിച്ച അഞ്ചില്‍ മൂന്ന് ടെസ്റ്റുകള്‍ സ്വന്തം ഉപഭൂഖണ്ഡത്തിലായിട്ടും ബാബറിന് തന്‍റെ പെരുമയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.
-
Babar Azam in Tests in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023 " class="align-text-top noRightClick twitterSection" data="
Innings- 9.
Runs - 205.
Average -22.77.
Fifties -0.
Hundreds - 0. pic.twitter.com/4Eviq3M00G
">Babar Azam in Tests in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023
Innings- 9.
Runs - 205.
Average -22.77.
Fifties -0.
Hundreds - 0. pic.twitter.com/4Eviq3M00GBabar Azam in Tests in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023
Innings- 9.
Runs - 205.
Average -22.77.
Fifties -0.
Hundreds - 0. pic.twitter.com/4Eviq3M00G
ഒന്ന് സ്വന്തം തട്ടകമായ കറാച്ചിയിൽ ന്യൂസിലൻഡിനെതിരെയും മറ്റ് രണ്ടെണ്ണം ശ്രീലങ്കയ്‌ക്കെതിരെ ഗാലെയിലും കൊളംബോയിലുമാണ് അരങ്ങേറിയത്. അതേസമയം അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ മോശം പ്രടനത്തിന് പിന്നാലെയാണ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും ബാബര്‍ പടിയിറങ്ങുന്നത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും വെറും നാല് വിജയങ്ങള്‍ മാത്രമാണ് പാക് പടയ്‌ക്ക് ലോകകപ്പില്‍ നേടാന്‍ കഴിഞ്ഞത്.
ALSO READ: ഇന്ത്യയ്‌ക്ക് ഐസിസി പിഴ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ കുത്തനെ താഴോട്ട്
ഇതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്‌തത്. തുടര്‍ന്ന് രാജി പ്രഖ്യാപിച്ച ബാബറിന് പിന്‍ഗാമായി ടെസ്റ്റ് ടീമിന്‍റെ ചുമതല ഷാന്‍ മസൂദിനും ടി20 ടീമിന്‍റെ ക്യാപ്റ്റന്‍സി ഷഹീന്‍ ഷാ അഫ്രീദിയ്‌ക്കുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഷാന്‍ മസൂദിന് കീഴിലാണ് പാകിസ്ഥാന്‍ ഓസീസിനെതിരെ കളിക്കുന്നത്.
അതേസമയം സിഡ്‌നിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ മെല്‍ബണിലെ 79 റണ്‍സിനും കീഴടങ്ങിയിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഒരു കളി ബാക്കി നില്‍ക്കെ തന്നെ പാകിസ്ഥാന് കൈമോശം വരികയും ചെയ്‌തു. മെല്‍ബണില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസീസ് ഉയര്‍ത്തിയ 317 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 237 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ALSO READ: മെല്‍ബണില്‍ കമ്മിന്‍സ് കൊടുങ്കാറ്റ്; ബോക്‌സിങ് ഡേ ടെസ്റ്റിലും പാകിസ്ഥാന്‍ തരിപ്പണം, ഓസീസിന് പരമ്പര