ETV Bharat / sports

ഒന്നാമന്‍ ബാബര്‍ അസം; ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി പാക് നായകന്‍

തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാബര്‍ അസം ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.

author img

By

Published : Jan 26, 2023, 2:18 PM IST

babar azam  icc odi cricketer of the year 2022  icc award  Icc odi cricketer 2022  icc  Cricket  ഐസിസി  ബാബര്‍ അസം  ബാബര്‍  ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റര്‍  ഐസിസി പുരസ്‌കാരം
Babar Azam

ദുബായ്: ഐസിസിയുടെ 2022ലെ മികച്ച ഏകദിന ക്രിക്കറ്ററായി പാക്‌ നായകന്‍ ബാബര്‍ അസം. തുടര്‍ച്ചയായയ രണ്ടാം പ്രാവശ്യമാണ് മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ബാബര്‍ സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, വെസ്റ്റ് ഇൻഡീസിന്‍റെ ഷായ് ഹോപ്പ്, ഇന്ത്യയുടെ ശ്രേയസ് അയ്യർ, ന്യൂസിലൻഡ് താരം ടോം ലാതം എന്നിവരെ മറികടന്നാണ് പാക് നായകന്‍ നേട്ടത്തിലെത്തിയത്.

  • Domination 👊

    For the second year in a row, the Pakistan star has taken home the ICC Men's ODI Cricketer of the Year Award 👏#ICCAwards

    — ICC (@ICC) January 26, 2023 " class="align-text-top noRightClick twitterSection" data=" ">

2021 ന് പിന്നാലെ 2022-ലും ബാറ്റ് കൊണ്ട് മിന്നും പ്രകടനമാണ് ബാബര്‍ അസാം കാഴ്‌ചവെച്ചത്. കഴിഞ്ഞ വര്‍ഷം കളിച്ച 9 രാജ്യാന്തര മത്സരങ്ങളില്‍ നിന്നും 679 റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയത്. 84.87 ശരാശരിയില്‍ ബാറ്റ് വീശിയ താരം 3 സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.

കൂടാതെ അഞ്ച് അര്‍ധശതകങ്ങളും പാക് നായകന്‍ കഴിഞ്ഞ വര്‍ഷം അടിച്ചുകൂട്ടി. നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനാണ് ബാബര്‍ അസം. അതേസമയം, ഈ ആഴ്ച ആദ്യം ബാബര്‍ അസമിനെ ഐസിസി പുരുഷ ഏകദിന ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു.

Also Read: പറന്നുയരാന്‍ രേണുക സിങ്; ഐസിസിയുടെ വനിത എമര്‍ജിങ് താരമായി ഇന്ത്യന്‍ പേസര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.