ETV Bharat / sports

'കൈവിട്ട കളി' തുടർന്ന് പാക് പട, ഇത്തവണ ക്യാച്ച് നിലത്തിട്ടത് ബാബർ അസം

Babar Azam Dropped Easy Catch: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ കെയ്‌ന്‍ വില്യംസണിന്‍റെ അനാസായ ക്യാച്ച് പാഴാക്കി ബാബര്‍ അസം.

Babar Azam Dropped Easy Catch  New Zealand vs Pakistan 1st T20  ബാബര്‍ അസം  ന്യൂസിലന്‍ഡ് vs പാകിസ്ഥാന്‍ ടി20
Babar Azam Dropped Easy Catch of Kane Williamson In New Zealand vs Pakistan 1st T20
author img

By ETV Bharat Kerala Team

Published : Jan 12, 2024, 3:57 PM IST

ഓക്‌ലന്‍ഡ്: മോശം ഫീല്‍ഡിങ്ങിന് സമീപകാലത്തായി കടുത്ത വിമര്‍ശനങ്ങളാണ് പാകിസ്ഥാന്‍ താരങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലും തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും അനായാസ പന്ത് പോലും കയ്യിലൊതുക്കാന്‍ കഴിയാതെ പലകുറിയാണ് പാക് താരങ്ങള്‍ അപഹാസ്യരായത്. ഇപ്പോഴിതാ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും കാര്യങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല.

തീര്‍ത്തും അനായാസ ക്യാച്ച് നിലത്തിട്ട് മുന്‍ നായകന്‍ ബാബര്‍ അസം നിലത്തിട്ടതാണ് ഇത്തവണ ആരാധകരെ തലയില്‍ കൈ വയ്‌പ്പിച്ചത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണായിരുന്നു ബാബര്‍ ജീവന്‍ നല്‍കിയത്. ഇതിന് കനത്ത വിലയായിരുന്നു പാകിസ്ഥാന് നല്‍കേണ്ടി വന്നത്. (Babar Azam Dropped Easy Catch of Kane Williamson In New Zealand vs Pakistan 1st T20).

ഓക്‌ലന്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കിവീസ് ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലായിരുന്നു വില്യംസണെ ബാബര്‍ നിലത്തിട്ടത്. അബ്ബാസ് അഫ്രീദി എറിഞ്ഞ രണ്ടാം പന്ത് മിഡ്‌ ഓണിലേക്ക് സിക്‌സറിന് പറത്താനായിരുന്നു ന്യൂസിലന്‍ഡ് നായകന്‍റെ ശ്രമം. ഷോട്ട് ശരിയായി കണക്‌ട്‌ ചെയ്യാന്‍ വില്യംസണ് കഴിയാതിരുന്നതോടെ ബൗണ്ടറി ലൈനിന് അടുത്ത് ബാബറിന് അനായാസം കയ്യിലൊതുക്കാവുന്ന രീതിയിലാണ് പന്ത് വന്നത്.

എന്നാല്‍ ബാബര്‍ പന്ത് നിലത്തിട്ടു. ഈ സമയം 12 പന്തുകളില്‍ നിന്നും ഒമ്പത് റണ്‍സ് മാത്രമായിരുന്നു വില്യംസണ്‍ നേടിയത്. എന്നാല്‍ പിന്നീട് അര്‍ധ സെഞ്ചുറി അടിച്ചതിന് ശേഷമായിരുന്നു കിവീസ് നായകന്‍ തിരികെ മടങ്ങിയത്. 42 പന്തില്‍ 9 ബൗണ്ടറികളോടെ 57 റണ്‍സാണ് താരം നേടിയത്.

അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ മോശം ഫീഡില്‍ഡിങ്ങിന് പാക് പേസര്‍ ഹസന്‍ അലിയെ ഒരു ആരാധകന്‍ കളിയാക്കിതും താരം അതിന് നല്‍കിയ മറുപടിയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. (Hasan Ali gives Sharp reply to fan mocking his catching skills).

ALSO READ: 'മരണമാസ് വാർണർ', മൈതാന മധ്യത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി താരം

സിഡ്‌നിയില്‍ അരങ്ങേറിയ മൂന്നാം ടെസ്റ്റിന് ശേഷമായിരുന്നു പ്രസ്‌തുത സംഭവം അരങ്ങേറിയത്. പാകിസ്ഥാന്‍ എട്ട് വിക്കറ്റിന് തോല്‍വി വഴങ്ങിയ മത്സരത്തിന് ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കുകയായിരുന്നു ഹസന്‍ അലി. ഇതിനിടെയാണ് താരത്തിന്‍റെ ഫീല്‍ഡിങ് കഴിവിനെ ട്രോളിക്കൊണ്ടുള്ള ഒരു അപ്രതീക്ഷിത കമന്‍റ് ഹസന്‍ അലിയ്‌ക്ക് നേരിടേണ്ടി വന്നത്.

"ഇവിടെ വരൂ, ബോള്‍ എങ്ങിനെ പിടിക്കാമെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചു തരാം" എന്നായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ നിന്നും ഒരാള്‍ പറഞ്ഞത്. ഇതു കേട്ടയുടന്‍ ഒരല്‍പം ദേഷ്യത്തോടെ തന്നെ ഹസന്‍ അലി അയാള്‍ക്ക് സമീപത്തേക്ക് നടന്നു.

"ശരി, ഇവിടെ വരൂ, ക്യാച്ച് എങ്ങനെ ചെയ്യണമെന്ന് ആരാണ് എന്നെ പഠിപ്പിച്ചു തരിക" എന്ന ചോദ്യമായിരുന്നു പിന്നീട് താരം ഉയര്‍ത്തിയത്. എന്നാല്‍ 29-കാരന്‍റെ ചോദ്യത്തിന് മറുപുറത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.