ലാഹോര്‍: ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. 2013 ജനുവരി മുതൽ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ഇരുസംഘവും പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നേര്‍ക്കുനേരെത്തുന്നത്. ഇതോടെ മത്സരത്തിന്‍റെ വീര്യവും വര്‍ധിക്കുന്നതിനൊപ്പം കളിക്കാരുടെ സമ്മര്‍ദവും കൂടും.
ഇക്കാര്യം ശരിവച്ചിരിക്കുകയാണ് പാക് നായകന്‍ ബാബർ അസം. ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരങ്ങളില്‍ സമ്മര്‍ദം വ്യത്യസ്‌തമാണെന്ന് ബാബര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ബാബര്‍ പ്രതികരിച്ചത്.
"ഇത് ഒരു സാധാരണ മത്സരം പോലെ കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ സമ്മർദം വ്യത്യസ്തമാണ്. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ ചെയ്തത് പോലെ ഞങ്ങളുടെ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ടീമിലും നമ്മളില്‍ തന്നെയും വിശ്വസിക്കുകയും ചെയ്യും. ഇത്തവണയും ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിക്കുക. പരിശ്രമം ഞങ്ങളുടെ കൈയിലാണ്, പക്ഷേ ഫലം അത് നമ്മളുടെ കൈകളില്ല” പാകിസ്ഥാൻ ക്രിക്കറ്റ് പങ്കുവെച്ച വീഡിയോയില്‍ അസം പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖമെത്തുന്നത്. ഓഗസ്‌റ്റ് 28-ാം തിയതി ദുബായിലാണ് ഇന്ത്യ-പാക് മത്സരം. ടൂര്‍ണമെന്‍റില്‍ ഇത്തവണ ഇരുസംഘവും ഒന്നിലധികം തവണ നേര്‍ക്ക് നേരെത്തുന്ന രീതിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
also read: 'ഷഹീന്‍ അഫ്രീദിയെ പേടിക്കേണ്ട കാര്യമില്ല'; രോഹിത്തിനും കോലിക്കും തന്ത്രമോദി കനേരിയ