ETV Bharat / sports

'ഓസീസിനെ അവരുടെ മണ്ണില്‍ വെല്ലുവിളിക്കാനുള്ള മികവ് നിലവില്‍ ഒരേയൊരു ടീമിനുമാത്രം' ; വിലയിരുത്തലുമായി മൈക്കല്‍ വോണ്‍ - ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍ ടെസ്റ്റ്

Australia vs Pakistan Test: പെര്‍ത്ത് ടെസ്റ്റില്‍ പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ വിജയത്തെ അഭിനന്ദിച്ച് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍

Nathan Lyon claims 500th Test wicket  Australia vs Pakistan Test  Michael Vaughan on Indian Cricket Team  Indian Cricket Team  Nathan Lyon claims 500th Test wicket  Nathan Lyon Test Record  ഇന്ത്യന്‍ ടീമിനെക്കുറിച്ച് മൈക്കല്‍ വോണ്‍  മൈക്കൽ വോൺ  ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍ ടെസ്റ്റ്  നഥാന്‍ ലിയോണ്‍ ടെസ്റ്റ് വിക്കറ്റ്
Australia vs Pakistan Test Michael Vaughan Indian Cricket Team
author img

By ETV Bharat Kerala Team

Published : Dec 18, 2023, 12:51 PM IST

ലണ്ടന്‍ : ഓസ്ട്രേലിയയ്‌ക്ക് എതിരായ പെര്‍ത്ത് ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ബാബര്‍ അസമിന്‍റെ പിന്‍ഗാമിയായി എത്തിയ ഷാന്‍ മസൂദിന് കീഴില്‍ കളിക്കാനിറങ്ങിയ പാക് പടയെ 360 റണ്‍സുകള്‍ക്കാണ് ഓസ്‌ട്രേലിയ തകര്‍ത്തുവിട്ടത്. പരമ്പരയ്‌ക്ക് ഇറങ്ങും മുമ്പ് ഓസ്‌ട്രേലിയയില്‍ വന്നത് മത്സരിക്കാനല്ല ജയിക്കാനായാണെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്‌ടര്‍ മുഹമ്മദ് ഹഫീസിന്‍റെ വാക്കുകള്‍.

എന്നാല്‍ കളത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതിരുന്ന അവര്‍ ദുരന്തമായി മാറി. ഇപ്പോഴിതാ ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഓരേ ഒരു ടീം ഇന്ത്യയാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ മൈക്കൽ വോൺ (Michael Vaughan on Indian Cricket Team).

പാകിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ വിജയത്തെക്കുറിച്ചുള്ള എക്‌സ്‌ പോസ്റ്റിലാണ് മൈക്കല്‍ വോണ്‍ ഇക്കാര്യം പറഞ്ഞത്. (Michael Vaughan on Australia vs Pakistan Test). "പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ തീര്‍ത്തും ക്ലിനിക്കലായിരുന്നു. എല്ലാ സാചര്യങ്ങളിലും മികവ് പുലര്‍ത്താനുള്ള കഴിവ് അവര്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓസീസിനെതിരെ അവരുടെ മണ്ണില്‍ വെല്ലുവിളിക്കാനുള്ള കഴിവ് ഇന്ത്യയ്‌ക്ക് മാത്രമാണുള്ളത്" - മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനേയും ഈ പോസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ അഭിനന്ദിക്കുന്നുണ്ട്. അതേസമയം പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ആതിഥേയര്‍ ഉയര്‍ത്തിയ 450 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ വെറും 89 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

(Australia vs Pakistan Highlights). വമ്പന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക് ടീമിനായി 51 പന്തില്‍ 24 റണ്‍സെടുത്ത സൗദ് ഷക്കീല്‍ ടോപ് സ്‌കോററായി. ഇമാം ഉള്‍ ഹഖ് (20 പന്തില്‍ 10), ബാബര്‍ അസം(37 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് സന്ദര്‍ശകരെ എറിഞ്ഞിട്ടത്. രണ്ട് വിക്കറ്റുകളായിരുന്നു നഥാന്‍ ലിയോണിന്‍റെ സമ്പാദ്യം.

ഇതോടെ നിലവില്‍ 123 മത്സരങ്ങളില്‍ നിന്നും 501 വിക്കറ്റുകളാണ് ഓസീസിന്‍റെ വെറ്ററന്‍ സ്‌പിന്നറുടെ അക്കൗണ്ടിലുള്ളത് (Nathan Lyon claims 500th Test wicket). ഇതോടെ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസീസ് താരവുമായി നഥാന്‍ ലിയോണ്‍ മാറി (Nathan Lyon Test Record).

ALSO READ: വരവറിയിച്ച് സായ്‌ സുദര്‍ശന്‍; അരങ്ങേറ്റത്തില്‍ അപരാജിത അര്‍ധ സെഞ്ചുറി, എലൈറ്റ് ലിസ്‌റ്റില്‍

ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്ത്, ഇംഗ്ലണ്ടിന്‍റെ ജെംയിസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഇന്ത്യയുടെ അനില്‍ കുംബ്ലെ, വെസ്റ്റ് ഇന്‍ഡീസിന്‍റെ കോര്‍ട്‌നി വാല്‍ഷ് എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.