കെൻസിങ്ടൻ ഓവൽ : ടി 20 പരമ്പരയിലേറ്റ തോൽവിക്ക് പകരമെന്നോണം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 2-1 നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസിസ് നേടിയത്.
അനായാസമായിരുന്നു ടീമിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 45.1 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 30.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മത്സരവും പരമ്പരയും കൈപ്പിടിയിലൊതുക്കി.
-
📸 #NewCoverPic pic.twitter.com/YivIz48rdU
— ICC (@ICC) July 27, 2021 " class="align-text-top noRightClick twitterSection" data="
">📸 #NewCoverPic pic.twitter.com/YivIz48rdU
— ICC (@ICC) July 27, 2021📸 #NewCoverPic pic.twitter.com/YivIz48rdU
— ICC (@ICC) July 27, 2021
51റണ്‍സ് നേടിയ മാത്യു വെയ്‌ഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കുമാണ് ഓസിസ് വിജയത്തിന് ചുക്കാൻ പിടിച്ചത്.
ALSO READ: മികവ് പുലർത്താതെ ഷൂട്ടിങ് സംഘം ; പത്ത് മീറ്റർ മിക്‌സഡ് റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ ടീമുകൾ പുറത്ത്
ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോൾ രണ്ടാം മത്സരം വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു. നേരത്തെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 4-1ന് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി.
-
Series winners! 🙌
— Cricket Australia (@CricketAus) July 27, 2021 " class="align-text-top noRightClick twitterSection" data="
A brilliant team effort today earned us a six-wicket win and the series victory 2-1! #WIvAUS
Next stop, Bangladesh. pic.twitter.com/YVCreon4rb
">Series winners! 🙌
— Cricket Australia (@CricketAus) July 27, 2021
A brilliant team effort today earned us a six-wicket win and the series victory 2-1! #WIvAUS
Next stop, Bangladesh. pic.twitter.com/YVCreon4rbSeries winners! 🙌
— Cricket Australia (@CricketAus) July 27, 2021
A brilliant team effort today earned us a six-wicket win and the series victory 2-1! #WIvAUS
Next stop, Bangladesh. pic.twitter.com/YVCreon4rb
നേരത്തേ പരമ്പരയിലെ രണ്ടാം ഏകദിനം ടോസിട്ട ശേഷം റദ്ദാക്കിയിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും മത്സരം തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപ് വെസ്റ്റിൻഡീസ് ടീം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്.