ETV Bharat / sports

'ദി ഗ്രേറ്റ് ഓസ്‌ട്രേലിയ...' ലോക ക്രിക്കറ്റിലെ യഥാര്‍ഥ രാജാക്കന്മാര്‍; തോല്‍വികളോടെ തുടങ്ങി ആറാം തമ്പുരാക്കന്മാരായുള്ള മടക്കം - ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം

Australia's Journey In Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആറാം കിരീടത്തിലേക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിന്‍റെ കുതിപ്പ്.

Cricket World Cup 2023  Australian Cricket Team Journey World Cup 2023  Australia s Journey In Cricket World Cup 2023  Cricket World Cup 2023 Champions  India vs Australia Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകകപ്പ്  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍
Australia's Journey In Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 20, 2023, 8:32 AM IST

കദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യയുടെ അപരാജിത കുതിപ്പിന് അറുതി വരുത്തി കിരീടവും നേടി മടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിനാണ് കങ്കാരുപ്പട തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ട്രാവിസ് ഹെഡിന്‍റെ സെഞ്ച്വറിയുടെയും മാര്‍നസ് ലബുഷെയ്‌ന്‍റെ അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ 43-ാം ഓവറില്‍ മറികടന്ന മൈറ്റി ഓസീസ് തങ്ങളുടെ ഷെല്‍ഫിലേക്ക് എത്തിച്ചിരിക്കുന്നത് ആറാം ലോക കിരീടം (India vs Australia Match Result).

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രൊഫഷണലിസം എന്തെന്ന് ക്രിക്കറ്റ് ലോകം കണ്ട ടൂര്‍ണമെന്‍റ് കൂടിയാണ് കടന്ന് പോകുന്നത്. ലോകകപ്പിന് മുന്‍പ് നടന്ന രണ്ട് ഏകദിന പരമ്പരകളിലും തോല്‍വി. ദക്ഷിണാഫ്രിക്കയോട് അവരുടെ നാട്ടിലും ഇന്ത്യയോട് ഇവിടെയുമാണ് കങ്കാരുപ്പട പരമ്പര കൈവിട്ടത്.

എന്നാല്‍ ലോകകപ്പില്‍ കണ്ടത് മറ്റൊരു ഓസ്‌ട്രേലിയന്‍ ടീമിനെ. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവര്‍ പരാജയമറിഞ്ഞു. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഓസീസിനെ ആദ്യ മത്സരങ്ങളില്‍ തോല്‍പ്പിച്ചത്.

ഈ രണ്ട് മത്സരങ്ങളിലും അവരുടെ ബാറ്റിങ് യൂണിറ്റ് അമ്പേ പരാജയപ്പെട്ടു. ഈ തോല്‍വികളോടെ പോയിന്‍റ് പട്ടികയില്‍ പോലും ഓസ്‌ട്രേലിയ അവസാന സ്ഥാനത്തേക്ക് വീണിരുന്നു. ഇതോടെ, ഓസീസിനെതിരെ ട്രോളുകളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

ഓസീസ് 'മെറ്റി ഓസീസി'ലേക്ക്: മൂന്നാം മത്സരം മുതലായിരുന്നു ഈ ലോകകപ്പിലേക്കുള്ള കങ്കാരുപ്പടയുടെ തിരിച്ചുവരവ് തുടങ്ങിയത്. ആദ്യം ശ്രീലങ്കയും പിന്നീട് പാകിസ്ഥാനും. കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്‍റെ റെക്കോഡ് ജയം.

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളും ഓസീസ് പടയോട്ടത്തില്‍ മുട്ടുമടക്കി. അഫ്‌ഗാനിസ്ഥാനെതിരെ കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം തിരിച്ചുപിടിച്ചു, ബംഗ്ലാദേശിനോടും ആധികാരിക ജയം. ലോകകപ്പിലെ ആദ്യ തോല്‍വിക്ക് സെമിയില്‍ ദക്ഷിണാഫ്രിക്കയോട് പകരം ചോദിച്ച് ഫൈനലിലേക്ക്, ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ വീഴ്‌ത്തി കിരീടവും.

പറഞ്ഞ വാക്ക് പാലിച്ച നായകന്‍: 'അവര്‍ ഈ ലോകകപ്പിലെ മികച്ച ടീമാണ്. കാണികളുടെ മുഴുവന്‍ പിന്തുണയും അവര്‍ക്ക് ലഭിക്കും, അങ്ങനെ അവര്‍ക്കായി ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തെ നിശബ്‌ദരാക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്‌തി ലോകത്ത് മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല. അതാണ് ഞങ്ങളുടെ ലക്ഷ്യവും'- ലോകകപ്പ് ഫൈനലിന് മുന്‍പ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞ വാക്കുകളാണ് ഇത്.

ക്യാപ്‌റ്റന്‍റെ ആഗ്രഹം നിറവേറ്റാന്‍ ഓസ്‌ട്രേലിയന്‍ ടീം ഒരേ മനസോടെയാണ് അഹമ്മദാബാദില്‍ പോരാടിയത്. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവസാനം ബാറ്റിങ്ങിലും അവര്‍ക്ക് ഇന്ത്യയേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കാനായി. ഒടുവില്‍ നായകന്‍ പറഞ്ഞ വാക്കും പാലിച്ചാണ് അവര്‍ തിരികെ മടങ്ങുന്നത്.

Also Read : ഇന്ത്യയ്‌ക്ക് കണ്ണീര്‍ ; ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാര്‍, ട്രാവിസ് ഹെഡിന് സെഞ്ചുറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.