ETV Bharat / sports

Asian Games Cricket India Beat Nepal ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ - India Beat Nepal

Asian Games Cricket India Beat Nepal യശസ്വി ജയ്‌സ്വാളിന്‍റെ (Yashasvi Jaiswal) തകര്‍പ്പന്‍ സെഞ്ച്വറിയും റിങ്കു സിങ്ങിന്‍റെ (Rinku Singh) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നേപ്പാൾ 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്‌ടത്തില്‍ 179 റൺസ് മാത്രമാണെടുത്തത്.

Asian Games Cricket India Beat Nepal
Asian Games Cricket India Beat Nepal
author img

By ETV Bharat Kerala Team

Published : Oct 3, 2023, 10:12 AM IST

Updated : Oct 3, 2023, 10:24 AM IST

ഹാങ്‌ചോ: പൊരുതിക്കളിച്ച നേപ്പാളിനെ 23 റൺസിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് പുരുഷ വിഭാഗം സെമിഫൈനലില്‍. ഇന്ന് നടക്കുന്ന പാകിസ്ഥാൻ -ഹോങ്കോങ് മത്സര വിജയികളെ ഇന്ത്യ സെമിയില്‍ നേരിടും. തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ യശസ്വി ജെയ്‌സ്‌വാളാണ് ഇന്ത്യൻ വിജയശില്‍പി.

20 ഓവർ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യൻ നായകൻ റിതുരാജ് ഗെയ്‌ക്‌വാദ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 202 റൺസ് നേടിയപ്പോൾ നേപ്പാൾ 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്‌ടത്തില്‍ 179 റൺസ് മാത്രമാണെടുത്തത്. ഇന്ത്യ ഉയർത്തിയ വൻ മാർജിൻ പിന്തുടർന്ന നേപ്പാൾ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായതാണ് അവർക്ക് തിരിച്ചടിയായത്. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയ്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ അർഷദീപ് സിങ് രണ്ട് വിക്കറ്റും സായി കിഷോർ ഒരു വിക്കറ്റും സ്വന്തമാക്കി.

യശസ്വി ജയ്‌സ്വാളിന്‍റെ (Yashasvi Jaiswal) തകര്‍പ്പന്‍ സെഞ്ച്വറിയും റിങ്കു സിങ്ങിന്‍റെ (Rinku Singh) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തുടക്കം മുതല്‍ നേപ്പാള്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ജയ്‌സ്വാള്‍ 48-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഒന്നാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ റിതുരാജ് ഗെയ്‌ക്‌വാദ് ജയ്‌സ്വാള്‍ സഖ്യം 9.5 ഓവറില്‍ 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 23 പന്തില്‍ 25 റണ്‍സ് നേടിയ റിതുരാജിനെ വീഴ്‌ത്തി ദീപേന്ദ്രസിങ് ആണ് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇതിന് പിന്നാലെയെത്തിയ തിലക് വര്‍മയും (2) ജിതേഷ് ശര്‍മയും അതിവേഗം മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍, മറുവശത്ത് നങ്കൂരമിട്ട് നിന്ന ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

മത്സരത്തില്‍ നേരിട്ട 48-ാം പന്തിലാണ് ജയ്‌സ്വാള്‍ രാജ്യാന്തര ടി20 കരിയറിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. സെഞ്ച്വറിക്ക് പിന്നാലെ തൊട്ടടുത്ത പന്തില്‍ താരം പുറത്താകുകയും ചെയ്‌തിരുന്നു. എട്ട് ഫോറും ഏഴ് സിക്‌സറും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സില്‍.

പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ ദീപേന്ദ്ര സിങാണ് ജയ്‌സ്വാളിനെയും മടക്കിയത്. ജയ്‌സ്വാള്‍ മടങ്ങിയതോടെ ക്രീസിലൊന്നിച്ച ശിവം ദുബെയും (Shivam Dube) റിങ്കു സിങും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മത്സരത്തില്‍ 19 പന്ത് നേരിട്ട ശിവം ദുബെ 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ റിങ്കു സിങ് 15 പന്തില്‍ 37 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ടി20യില്‍ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, സ്‌പിന്നർ സായി കിഷോർ എന്നിവർ അരങ്ങേറ്റവും നടത്തി. ഇന്ത്യൻ നായകനായി റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നത്തെ മത്സരം.

Last Updated : Oct 3, 2023, 10:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.