ETV Bharat / sports

Asian Games 2023 India vs Nepal : ക്വാര്‍ട്ടര്‍ പോരില്‍ ടോസ് ഭാഗ്യം തുണച്ചു, നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് ആദ്യം ബാറ്റിങ്

India vs Nepal Toss Update : ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീം കളിക്കുന്നത് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ക്യാപ്‌റ്റന്‍സിയില്‍.

Asian Games 2023  Asian Games 2023 Mens Cricket  India vs Nepal  India vs Nepal Toss Update  Asian Games 2023 India vs Nepal  India Playing XI Against Nepal  Nepal Playing XI Against India  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ്  ഇന്ത്യ നേപ്പാള്‍ ക്രിക്കറ്റ്
Asian Games 2023 Mens Cricket
author img

By ETV Bharat Kerala Team

Published : Oct 3, 2023, 6:41 AM IST

Updated : Oct 3, 2023, 7:58 AM IST

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) പുരുഷ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ ടീമിന് ബാറ്റിങ് (Asian Games Men's Cricket). ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) എതിരാളികളായ നേപ്പാളിനെ ആദ്യം ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു (India vs Nepal Toss Update). ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ ആദ്യത്തെ മത്സരമാണിത്.

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ജിതേഷ് ശര്‍മയുടെ ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്. ജിതേഷിനൊപ്പം സ്‌പിന്നര്‍ സായ് കിഷോറും ആദ്യ മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, തിലക് വര്‍മ, ശിവം ദുബെ ഉള്‍പ്പെടയുള്ള വെടിക്കെട്ട് ബാറ്റര്‍മാരെല്ലാം നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തി.

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയാണ് നേപ്പാള്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ മംഗോളിയക്കെതിരെ 273 റണ്‍സിന്‍റെ വമ്പന്‍ ജയം നേപ്പാള്‍ സ്വന്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ നിരവധി റെക്കോഡുകള്‍ പഴങ്കഥയായ മത്സരം കൂടിയായിരുന്നുവിത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാമത്തെ കളിയില്‍ മാല്‍ഡീവ്‌സിനെ 138 റണ്‍സിനായിരുന്നു നേപ്പാള്‍ തകര്‍ത്തത്.

Also Read : Records in Nepal vs Mongolia T20I 'നേപ്പാൾ ഒരു ചെറിയ മീനല്ല', ടി20 ക്രിക്കറ്റില്‍ ലോകത്തെ ഞെട്ടിച്ച റെക്കോഡ് മഴ

മത്സരങ്ങള്‍ക്ക് അന്താരാഷ്‌ട്ര പദവി നല്‍കിയതോടെ ഐസിസി റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ ടീം ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ നേരിട്ടാണ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍ (Pakistan), ശ്രീലങ്ക (Sri Lanka), ബംഗ്ലാദേശ് (Bangladesh) ടീമുകളും ഏഷ്യന്‍ ഗെയിംസില്‍ നേരിട്ടാണ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത ലഭിച്ചത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI Against Nepal) : യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്.

നേപ്പാള്‍ പ്ലേയിങ് ഇലവന്‍ (Nepal Playing XI Against India): കുശാൽ ഭുർട്ടൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), സന്ദീപ് ജോറ, ഗുൽസൻ ഝാ, രോഹിത് പൗഡൽ (ക്യാപ്‌റ്റന്‍), കുശാൽ മല്ല, ദിപേന്ദ്ര സിങ് എയ്‌രി, സോംപാൽ കാമി, കരൺ കെ സി, അബിനാഷ് ബൊഹാര, സന്ദീപ് ലാമിച്ചനെ.

Last Updated : Oct 3, 2023, 7:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.