ETV Bharat / sports

Asian Games 2023 | ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രാജ്യാന്തര പദവി, ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച് ഇന്ത്യന്‍ വനിത-പുരുഷ ടീമുകള്‍ - ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം

ജൂണ്‍ ഒന്നിലെ ഐസിസി റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ നാല് ടീമുകള്‍ ആണ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നേരിട്ട് ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരിക്കുന്നത്.

Asian Games 2023  Asian Games  Asian Games Cricket  Asian Games 2023 Cricket  ICC  Indian Teams for asian games  Asian Games Indian Mens Cricket Team  Asian Games Indian Womens Cricket Team  ഏഷ്യന്‍ ഗെയിംസ്  ഐസിസി  ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം
Asian Games 2023
author img

By

Published : Jul 29, 2023, 8:35 AM IST

മുംബൈ: ഏഷ്യന്‍ ഗെയിംസില്‍ (Asian Games) ഇന്ത്യന്‍ പുരുഷ-വനിത ക്രിക്കറ്റ് ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പായി. മത്സരങ്ങള്‍ക്ക് രാജ്യാന്തര ടി20 പദവി നല്‍കുന്നതോടെ ഐസിസി (ICC) റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ടീമുകള്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും എവസാന എട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്നിലെ ഐസിസി ടി20 ലോക റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഈ നാല് ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചൈനയിലെ ഹാങ്‌ഝൗ ഷെജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്രിക്കറ്റ് ഫീൽഡില്‍ നടക്കുന്ന ഏഷ്യാഡില്‍ ആദ്യം വനിത ക്രിക്കറ്റ് മത്സരങ്ങളാണ് നടക്കുക. ഇതിന് ശേഷമാകും പുരുഷ ടീമിന്‍റെ മത്സരങ്ങള്‍.

സെപ്‌റ്റംബര്‍ 19 മുതല്‍ 26 വരെയാണ് വനിത ക്രിക്കറ്റ് മത്സരങ്ങള്‍. ആകെ 14 ടീമുകളാണ് ഏഷ്യാഡില്‍ സ്വര്‍ണ മെഡലിന് വേണ്ടി മാറ്റുരയ്‌ക്കുന്നത്. ടൂര്‍ണമെന്‍റില്‍ സെപ്‌റ്റംബര്‍ 22നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം പിടിക്കാനായാല്‍ ഇന്ത്യന്‍ വനിത ടീമിന് സെപ്‌റ്റംബര്‍ 25ന് സെമി ഫൈനല്‍ കളിക്കാം. സ്വര്‍ണ മെഡലിനും വെങ്കലത്തിനും വേണ്ടിയുള്ള പോരാട്ടം അടുത്ത ദിവസം തന്നെയാണ് നടക്കുന്നത്. ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ വനിത ടീം ചൈനയിലെത്തുന്നത്.

അതേസമയം, ഏഷ്യാഡില്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാല്‍ മാത്രമെ വനിത ടീം ക്യാപ്‌റ്റന് കളിക്കാന്‍ സാധിക്കൂ. അടുത്തിടെ അവസാനിച്ച ബംഗ്ലാദേശ് പര്യടനത്തിലെ മോശം പെരുമൊറ്റത്തിന്‍റെ പേരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി താരത്തെ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നതിനാലാണ് ഇത്.

18 ടീമുകളാണ് പുരുഷവിഭാഗത്തില്‍ ക്രിക്കറ്റിലെ സ്വര്‍ണ മെഡലിന് വേണ്ടി ഈ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്. സെപ്‌റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 7 വരെയാണ് മത്സരങ്ങള്‍. റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃത്വത്തില്‍ രണ്ടാം നിര ടീമാണ് ഇന്ത്യയ്‌ക്കായി ഏഷ്യാഡില്‍ മാറ്റുരയ്‌ക്കുന്നത്. ഒക്‌ടോബര്‍ അഞ്ചിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.

ഇന്ത്യന്‍ വനിത സ്‌ക്വാഡ്: സ്‌മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്‌റ്റന്‍), ജെര്‍മിയ റോഡ്രിഗസ്, ദീപ്‌തി ശര്‍മ, റിച്ച ഘോഷ് ( വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി ശര്‍വാണി, ടിറ്റാസ് സധു, രാജേശ്വരി ഗെയ്‌ക്‌വാദ്, മിന്നുമണി, കനിക അഹുജ, അനുഷ ബാറെഡ്ഡി, ഉമ ചെത്രി (വിക്കറ്റ് കീപ്പര്‍).

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍ : പൂജ വസ്‌ത്രകാര്‍, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ റാണ, കാഷ്വി ഗൗതം, സൈക ഇഷാഖ്.

ഇന്ത്യന്‍ പുരുഷ സ്‌ക്വാഡ്: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശിവം മാവി, പ്രഭ്‌സിമ്രാന്‍ സിങ്.

സ്റ്റാന്‍ഡ്‌ ബൈ താരങ്ങള്‍: യാഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായി സുദര്‍ശന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.