ETV Bharat / sports

Asia Cup Super 4 India vs Srilanka ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ, എതിരാളികള്‍ ശ്രീലങ്ക; കൊളംബോയില്‍ ഇന്നും മഴയ്‌ക്ക് സാധ്യത

India vs Srilanka Preview : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ ശ്രീലങ്ക പോരാട്ടം. ഇരു ടീമും ലക്ഷ്യമിടുന്നത് രണ്ടാം ജയം.

Asia Cup  Asia Cup Super 4  Asia Cup Super 4 India vs Srilanka  India vs Srilanka  India vs Srilanka Match Preview  India Second Match In Asia Cup Super 4  India vs Srilanka Match Time  Asia Cup Super 4 Point Table  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  ഇന്ത്യ vs ശ്രീലങ്ക  ഇന്ത്യ ശ്രീലങ്ക ഏഷ്യ കപ്പ് മത്സരം
Asia Cup Super 4 India vs Srilanka
author img

By ETV Bharat Kerala Team

Published : Sep 12, 2023, 7:12 AM IST

കൊളംബോ: ഏഷ്യ കപ്പില്‍ (Asia Cup 2023) ചിരവൈരികളായ പാകിസ്ഥാനെതിരായ വമ്പന്‍ ജയത്തിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് ടീം ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിനിറങ്ങും (India Second Match In Asia Cup Super 4). ഇന്നത്തെ പോരാട്ടത്തില്‍ ശ്രീലങ്കയാണ് (India vs Srilanka) രോഹിതിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ഇന്ത്യ-പാക് പോര് നടന്ന കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (India vs Srilanka Match Time).

നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് (Asia Cup Super 4 Point Table). പാകിസ്ഥാനെതിരായ 228 റണ്‍സ് ജയമാണ് ടീം ഇന്ത്യയെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. അതേസമയം, ഇന്നത്തെ കളിയില്‍ ജയിക്കുന്ന ടീമിന് ഏഷ്യ കപ്പ് ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ സൂപ്പര്‍ ഫോറില്‍ ഓരോ ജയങ്ങള്‍ വീതം നേടിയിട്ടുണ്ട്.

മൂന്നാം ദിനവും കളത്തില്‍: പാകിസ്ഥാനെതിരായ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും മത്സരത്തിനായി കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇന്നലെ, പാകിസ്ഥാനെ വീഴ്‌ത്തിയത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വിരാട് കോലി, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനങ്ങളായിരുന്നു പാകിസ്ഥാനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഇന്ന് ലങ്കയ്‌ക്കെതിരെയും താരങ്ങള്‍ ഇതേ മികവ് ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജയം തുടരാന്‍ ശ്രീലങ്കയും: സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആവേശകരമായ ജയം നേടിയാണ് ശ്രീലങ്കയുടെ വരവ്. കൊളംബോ തന്നെ വേദിയായ മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ലങ്ക ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇന്ന് കരുത്തരായ ഇന്ത്യയ്‌ക്കെതിരെയും അതേ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരും.

ഇനി റിസര്‍വ് ദിനമില്ല..: കൊളംബോയില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്‌ക്ക് ശേഷം 60 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വൈകുന്നേരത്തോടെ ഇത് 40 ശതമാനമായി കുറയാനാണ് സാധ്യതയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യ സ്ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്‌ണ.

ശ്രീലങ്ക സ്‌ക്വാഡ് (Asia Cup 2023 Srilanka Squad): പാത്തും നിസങ്ക, ദിമുത് കരുണരത്നെ, കുശാല്‍ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക(ക്യാപ്‌റ്റന്‍), ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുൻ രജിത, മതീഷ പതിരണ, ദുഷൻ ഹേമന്ത, പ്രമോദ് മദുഷാന്‍, ബിനുര ഫെർണാണ്ടോ, കുശാൽ പെരേര.

Also Read : India Beat Pakistan In Asia Cup: 'മഴ മാറിയെങ്കിലും കൊടുങ്കാറ്റായി കുൽദീപ്'; ഇന്ത്യയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.