ETV Bharat / sports

Asia Cup Super 4 India vs Bangladesh: ഇന്ന് ഒരുക്കം, ബംഗ്ലാദേശിനെ നേരിടാന്‍ ടീം ഇന്ത്യ; സാധ്യത ഇലവന്‍

author img

By ETV Bharat Kerala Team

Published : Sep 15, 2023, 10:17 AM IST

India vs Bangladesh Match Details: ഏഷ്യ കപ്പില്‍ ഇന്ന് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം. സൂപ്പര്‍ ഫോറിലെ അവസാന മത്സരം. ഇന്ത്യയും ശ്രീലങ്കയും ഏഷ്യകപ്പ് 2023ന്‍റെ ഫൈനലിലെത്തിയതിനാല്‍ ഇന്നത്തെ മത്സര ഫലം ടൂർണമെന്‍റിനെ ബാധിക്കില്ല.

Asia Cup  Asia Cup Super 4  India vs Bangladesh  Asia Cup Super 4 India vs Bangladesh  India vs Bangladesh Match Preview  India vs Bangladesh Predictable XI  India Probable XI Against Bangladesh  Bangladesh Probable XI Against India  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ഇന്ത്യ ബംഗ്ലാദേശ്  ഇന്ത്യ ബംഗ്ലാദേശ് മത്സരം  ഇന്ത്യ ബംഗ്ലാദേശ് സാധ്യത ഇലവന്‍  വിരാട് കോലി  രോഹിത് ശര്‍മ
Asia Cup Super 4 India vs Bangladesh

കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) അവസാന മത്സരത്തിന് ടീം ഇന്ത്യ (Indian Cricket Team) ഇന്ന് (സെപ്‌റ്റംബര്‍ 15) ഇറങ്ങും. ആശ്വാസ ജയം തേടിയെത്തുന്ന ബംഗ്ലാദേശാണ് (Bangladesh) ടീം ഇന്ത്യയുടെ എതിരാളി. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ (Colombo R Premadasa Stadium) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (India vs Bangladesh).

പാകിസ്ഥാനെയും ശ്രീലങ്കയേയും തകര്‍ത്ത് നേരത്തെ തന്നെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചാണ് രോഹിതിന്‍റെയും സംഘത്തിന്‍റെയും വരവ്. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയെ നേരിടാനുള്ള അവസാന ഒരുക്കങ്ങള്‍ നടത്താന്‍ ടീം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അവസരമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരം. അതുകൊണ്ട് തന്നെ ടീമില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.

അവസാന മത്സരത്തില്‍ നിറം മങ്ങിയ വിരാട് കോലി (Virat Kohli), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവര്‍ക്ക് താളം വീണ്ടെടുക്കേണ്ടതുണ്ട്. അവസാന മത്സരങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കായി കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ (Shreyas Iyer) കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയത് ടീമിന് ആശ്വാസമാണ്. അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan) സ്ഥാനമാകും അവസാന പതിനൊന്നില്‍ നിന്നും തെറിക്കുക.

അതേസമയം, ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit Bumrah) വിശ്രമം അനുവദിക്കാനാണ് സാധ്യത. ഏകദിന ലോകകപ്പും ഏഷ്യ കപ്പ് ഫൈനലും മുന്നില്‍ നില്‍ക്കെ താരത്തിന്‍റെ വര്‍ക്ക് ലോഡ് കുറയ്‌ക്കുന്നതിന് വേണ്ടിയാകും ഇന്ന് മാറ്റി നിര്‍ത്തുക. ബുംറ ടീമിലില്ലെങ്കില്‍ പകരം മുഹമ്മദ് ഷമി (Mohammed Shami) ആയിരിക്കും ടീമിലേക്കെത്തുക.

ജയിച്ചുമടങ്ങാന്‍ ബംഗ്ലാദേശ്: സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം പാകിസ്ഥാനോടും രണ്ടാം മത്സരം ശ്രീലങ്കയോടും പരാജയപ്പെട്ടാണ് ബംഗ്ലാദേശ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ഇന്ത്യയ്‌ക്കെതിരായ മത്സരം അവര്‍ക്ക് അഭിമാന പോരാട്ടമാണ്. ഏകദിന ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമാണ്.

കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്‌ഫീഖര്‍ റഹീം (Mushfiqur Rahim) ഇല്ലാതെയാകും ബംഗ്ലാദേശ് ഇന്ന് ഇറങ്ങുന്നത്. മുഷ്‌ഫീഖറിന്‍റെ അഭാവത്തില്‍ ലിറ്റണ്‍ ദാസ് (Litton Das) ആയിരിക്കും ടീമിലേക്ക് എത്തുക.

ഇന്ത്യന്‍ ടീം സാധ്യത ഇലവന്‍ (India Probable XI Against Bangladesh): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍/ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ/മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ് സാധ്യത ഇലവന്‍ (Bangladesh Probable XI Against India): തന്‍സിദ് ഹസന്‍/അനാമുല്‍ ഹഖ്, മെഹദി ഹസന്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍ (ക്യാപ്‌റ്റന്‍), തൗഹിദ് ഹൃദോയ്, ആഫിഫ് ഹെസൈന്‍, ഷമിം ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്‌ലം, ഹസന്‍ മെഹ്‌മൂദ്, നസും അഹമ്മദ്.

Also Read : Asia Cup Super 4 Pakistan vs Srilanka: അവസാന പന്തില്‍ 'ഫൈനല്‍' ടിക്കറ്റ്, പാകിസ്ഥാന്‍റെ വഴി തടഞ്ഞ് ശ്രീലങ്ക കലാശപ്പോരിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.