ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്‌റ്റന്‍ ബാബര്‍ അസം ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.
ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്തി. അവസാന മത്സരത്തിലിറങ്ങിയ ദിനേശ് കാര്‍ത്തിക്, ആവേശ് ഖാന്‍ എന്നിവരെ ഒഴിവാക്കിയാപ്പോള്‍ ദീപക് ഹൂഡ, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് അവസാന പതിനൊന്നില്‍ ഇടം നേടാനായി.
-
The coin has favoured Babar, check out below what Pakistan chose to do!
— Star Sports (@StarSportsIndia) September 4, 2022 " class="align-text-top noRightClick twitterSection" data="
Keep watching #INDvPAK at the DP World #AsiaCup2022 on Star Sports & Disney+Hotstar!#BelieveInBlue #GreatestRivalry - Round2 pic.twitter.com/C2PyULDCRB
">The coin has favoured Babar, check out below what Pakistan chose to do!
— Star Sports (@StarSportsIndia) September 4, 2022
Keep watching #INDvPAK at the DP World #AsiaCup2022 on Star Sports & Disney+Hotstar!#BelieveInBlue #GreatestRivalry - Round2 pic.twitter.com/C2PyULDCRBThe coin has favoured Babar, check out below what Pakistan chose to do!
— Star Sports (@StarSportsIndia) September 4, 2022
Keep watching #INDvPAK at the DP World #AsiaCup2022 on Star Sports & Disney+Hotstar!#BelieveInBlue #GreatestRivalry - Round2 pic.twitter.com/C2PyULDCRB
പരിക്കേറ്റ പേസര്‍ ഷാനവാസ് ദഹാനിക്ക് പകരം മൊഹമ്മദ് ഹസ്നൈന്‍ പാകിസ്ഥാന്‍ നിരയിലേക്ക് എത്തി. ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരുടീമുകള്‍ മുഖാമുഖമെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്. ഈ തോല്‍വിക്ക് കടം വീട്ടാനാവും പാകിസ്ഥാന്‍റെ ശ്രമം.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെയും, ഹോങ്കോങ്ങിനെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് മുന്നേറിയത്. അതേസമയം, ആദ്യ മത്സരം ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ 155 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് അവസാന നാലില്‍ സ്ഥാനം പിടിച്ചത്.
-
🇮🇳: Hardik is back in, while Hooda and Bishnoi get a game (No DK 👀 )
— ESPNcricinfo (@ESPNcricinfo) September 4, 2022 " class="align-text-top noRightClick twitterSection" data="
🇵🇰: Hasnain replaces Dahani https://t.co/BnVUuZNpdn | #INDvPAK | #AsiaCup2022 pic.twitter.com/Ucm96EIdwm
">🇮🇳: Hardik is back in, while Hooda and Bishnoi get a game (No DK 👀 )
— ESPNcricinfo (@ESPNcricinfo) September 4, 2022
🇵🇰: Hasnain replaces Dahani https://t.co/BnVUuZNpdn | #INDvPAK | #AsiaCup2022 pic.twitter.com/Ucm96EIdwm🇮🇳: Hardik is back in, while Hooda and Bishnoi get a game (No DK 👀 )
— ESPNcricinfo (@ESPNcricinfo) September 4, 2022
🇵🇰: Hasnain replaces Dahani https://t.co/BnVUuZNpdn | #INDvPAK | #AsiaCup2022 pic.twitter.com/Ucm96EIdwm
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍, രവി ബിഷ്‌ണോയ്
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍: മൊഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഖുഷ്‌ദില്‍ ഷാ, ഇഫ്‌തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ആസിഫ് അലി, മൊഹമ്മദ് നവാസ്, ഹരിസ് റൗഫ്, നസീം ഷാ, മൊഹമ്മദ് ഹസ്നൈന്‍