ദുബായ് : എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് ശ്രീലങ്ക ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നല്‍കിയത്. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച സംഘം തങ്ങളുടെ ആറാം ഏഷ്യ കപ്പ് കിരീടമാണ് നേടിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ലങ്കന്‍ ജനതയ്‌ക്ക് പുഞ്ചിരിക്കുള്ള വകകൂടിയാണ് ഈ വിജയം.
ലങ്കയുടെ തിരിച്ചുവരവില്‍ ഏറെ സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിനന്ദനവുമായി രംഗത്തെത്തി. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീറും ചേര്‍ന്നിരുന്നു.
ശ്രീലങ്കന്‍ പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗംഭീറിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മത്സര ശേഷം ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് ഗൗതം ഗംഭീര്‍ ലങ്കന്‍ പതാകയേന്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. താരം തന്നെ ഇതിന്‍റെ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
-
Superstar team…Truly deserving!! #CongratsSriLanka pic.twitter.com/mVshOmhzhe
— Gautam Gambhir (@GautamGambhir) September 11, 2022 " class="align-text-top noRightClick twitterSection" data="
">Superstar team…Truly deserving!! #CongratsSriLanka pic.twitter.com/mVshOmhzhe
— Gautam Gambhir (@GautamGambhir) September 11, 2022Superstar team…Truly deserving!! #CongratsSriLanka pic.twitter.com/mVshOmhzhe
— Gautam Gambhir (@GautamGambhir) September 11, 2022
''സൂപ്പര്‍ സ്റ്റാര്‍ ടീം, ശരിക്കും അര്‍ഹിക്കുന്ന വിജയം. അഭിനന്ദനങ്ങള്‍ ശ്രീലങ്ക" എന്നാണ് ഗംഭീര്‍ ഇതോടൊപ്പം എഴുതിയിരിക്കുന്നത്. മത്സരത്തില്‍ 23 റണ്‍സിനാണ് ലങ്ക പാകിസ്ഥാനെ തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്‌ത ലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടി ലങ്കന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായ ഭാനുക രജപക്‌സയാണ് മത്സരത്തിലെ താരം. ലങ്കന്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക ടൂര്‍ണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.