ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വാക്‌പോരുമായി ശ്രീലങ്ക-അഫ്‌ഗാനിസ്ഥാന്‍ താരങ്ങള്‍. ലങ്കന്‍ ഇന്നിങ്‌സിനിടെ ബാറ്റര്‍ ധനുഷ്‌ക ഗുണതിലകയും അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനുമാണ് ഉരസിയത്. ബൗണ്ടറി നേടിയ ഗുണതിലകയ്‌ക്ക് സമീപമെത്തിയ റാഷിദ് എന്തോ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമാരംഭിച്ചത്.
പിന്നാലെ ഇരുവരും നേര്‍ക്കുനേരെത്തിയപ്പോള്‍ സഹതാരം എത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഇതേ ഓവറില്‍ റാഷിദ് ഗുണതിലകയെ പുറത്താക്കുകയും ചെയ്‌തു. അതേസമയം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോൽപ്പിക്കാന്‍ ലങ്കയ്‌ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റില്‍ 175 റണ്‍സാണ് നേടിയത്.
-
SL vs AFG - Rashid Khan pic.twitter.com/EbNMcojZo9
— MohiCric (@MohitKu38157375) September 3, 2022 " class="align-text-top noRightClick twitterSection" data="
">SL vs AFG - Rashid Khan pic.twitter.com/EbNMcojZo9
— MohiCric (@MohitKu38157375) September 3, 2022SL vs AFG - Rashid Khan pic.twitter.com/EbNMcojZo9
— MohiCric (@MohitKu38157375) September 3, 2022
മറുപടിക്കിറങ്ങിയ ലങ്ക 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 19 പന്തില്‍ 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പതും നിസ്സാങ്ക (28 പന്തില്‍ 35), ധനുഷ്‌ക ഗുണതിലക (20 പന്തില്‍ 33), ഭാനുക രജപക്‌സ (14 പന്തില്‍ 31) എന്നിവരും നിര്‍ണായകമായി.
ചരിത് അസലങ്ക (8), ദസുന്‍ ഷനക (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വാനിന്ദു ഹസരങ്ക (16), ചാമിക കരുണാരത്‌നെ (5) എന്നിവര്‍ പുറത്താവാതെ നിന്നു. അഫ്‌ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. റാഷിദ് ഖാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
കളം നിറഞ്ഞ് ഗുര്‍ബാസ് : ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനെ റഹ്മാനുള്ള ഗുര്‍ബാസിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. ആറ് സിക്‌സറുകളും നാല് ഫോറുകളും അടങ്ങുന്നതാണ് ഗുർബാസിന്‍റെ തകര്‍പ്പന്‍ ഇന്നിങ്സ്. 45 പന്തില്‍ 84 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഇബ്രാഹിം സദ്രാന്‍ (38 പന്തില്‍ 40) പിന്തുണ നല്‍കി.
ഹസ്രത്തുള്ള സസായ് (16 പന്തില്‍ 13), നജീബുള്ള സദ്രാന്‍ (17), മുഹമ്മദ് നബി (4 പന്തില്‍ 1), റാഷിദ് ഖാന്‍ (7 പന്തില്‍ 9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കരിം ജനാത് (0) പുറത്താവാതെ നിന്നു. ലങ്കയ്‌ക്കായി ദില്‍ഷന്‍ മധുശങ്ക രണ്ട് വിക്കറ്റ് വീഴ്‌ത്തി. മഹീഷ് തീക്‌ഷണ, അസിത് ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. റഹ്മാനുള്ള ഗുര്‍ബാസാണ് കളിയിലെ താരം.
വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് അഫ്‌ഗാനോട് കടം വീട്ടാനും ലങ്കയ്‌ക്ക് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ലങ്കയെ എട്ട് വിക്കറ്റുകള്‍ക്കാണ് അഫ്‌ഗാന്‍ തോല്‍പ്പിച്ചത്. അതേസമയം സെപ്റ്റംബര്‍ ആറ് ചൊവ്വാഴ്‌ച ഇന്ത്യയ്‌ക്കെതിരെയാണ് ലങ്കയുടെ അടുത്ത മത്സരം. ബുധനാഴ്‌ച പാകിസ്ഥാനെതിരെയാണ് അഫ്‌ഗാനിസ്ഥാന്‍ കളിക്കാനിറങ്ങുക.