ന്യൂഡല്‍ഹി : ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്‍റില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചതെന്നും, സമ്മര്‍ദ ഘട്ടത്തില്‍ സമചിത്തതയോടെയാണ് ഇന്ത്യ വിജയം നേടിയതെന്നും ഗാംഗുലി ട്വീറ്റ് ചെയ്‌തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ടാഗ് ചെയ്‌താണ് ഗാംഗുലിയുടെ ട്വീറ്റ്.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനെ ഇന്ത്യന്‍ പേസര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പി.
-
Good result for india to start off..lot of composure in a tight situation ..@bcci @ImRo45
— Sourav Ganguly (@SGanguly99) August 29, 2022 " class="align-text-top noRightClick twitterSection" data="
">Good result for india to start off..lot of composure in a tight situation ..@bcci @ImRo45
— Sourav Ganguly (@SGanguly99) August 29, 2022Good result for india to start off..lot of composure in a tight situation ..@bcci @ImRo45
— Sourav Ganguly (@SGanguly99) August 29, 2022
also read: Asia cup: ഇത് വേറെ ലെവല്‍ കോണ്‍ഫിഡന്‍സ്; ഹാര്‍ദിക്കിനെ വാഴ്‌ത്തി ആരാധകര്‍, വീഡിയോ
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ താരം, 17 പന്തില്‍ 33 റണ്‍സടിച്ച് പുറത്താവാതെ നിന്നാണ് ഇന്ത്യന്‍ വിജയമുറപ്പിച്ചത്. മത്സരത്തിലെ പ്രകടനത്തിന് താരത്തെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു.
സമ്മര്‍ദ ഘട്ടത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഹാര്‍ദിക് ബാറ്റ് വീശിയത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് മുതല്‍ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അതേസമയം ടൂര്‍ണമെന്‍റില്‍ ഹോങ്കോങ്ങിനെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഓഗസ്റ്റ് 31ന് ദുബായിലാണ് മത്സരം നടക്കുക.