ETV Bharat / sports

Asia cup: ഹോട്‌സ്റ്റാറില്‍ വമ്പന്‍ ഹിറ്റ്; കാഴ്‌ചക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഇന്ത്യ-പാക് പോരാട്ടം

author img

By

Published : Aug 30, 2022, 2:48 PM IST

ഏഷ്യ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സം ഹോട്‌സ്റ്റാറിലൂടെ തത്സമയം കണ്ടത് 1.3 കോടി പേര്‍.

Asia cup  IND vs PAK  Disney Hotstar  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ്  ഹോട്സ്റ്റാര്‍  ഇന്ത്യ പാക് മത്സരത്തിന് ഹോട്സ്റ്റാറില്‍ റെക്കോഡ്
Asia cup: ഹോട്‌സ്റ്റാറില്‍ വമ്പന്‍ ഹിറ്റ്; കാഴ്‌ചക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഇന്ത്യ-പാക് പോരാട്ടം

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരിന് ഓണ്‍ലൈനില്‍ റെക്കോഡ് കാഴ്‌ചക്കാര്‍. ദുബായില്‍ നടന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിലൂടെ തത്സമയം കണ്ടത് 1.3 കോടി പേരാണ്. ഹോട്‌സ്റ്റാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തത്സമയം കണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരമാണിത്.

കൂടാതെ ഇന്ത്യ-പാക് പോരാട്ട ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കണ്ട മത്സരം കൂടിയാണിത്. തുടക്കം തൊട്ട് ഹോട്‌സ്റ്റാറിലൂടെ മത്സരം കാണാന്‍ ആരാധകരുടെ കുത്തൊഴുക്കായിരുന്നു. ഇന്ത്യയുടെ ബൗളിങ് സമയത്ത് 95 ലക്ഷം വരെയായിരുന്നു കാഴ്‌ചക്കാര്‍.

ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയതോടെ ഇത് വീണ്ടും ഉയര്‍ന്നു. മൂന്നാം ഓവറില്‍ കാഴ്‌ചക്കാരുടെ എണ്ണം 97 ലക്ഷമായി. തുടര്‍ന്ന് വിരാട് കോലിയുടെ സിക്‌സിന് ശേഷം ഇത് 99 ലക്ഷമായി ഉയര്‍ന്നു. കോലിയും രോഹിത്തും ക്രീസിൽ നിൽക്കുമ്പോൾ കാഴ്‌ചക്കാരുടെ എണ്ണം ഒരു കോടി തൊട്ടു.

17-ാം ഓവറാകുമ്പോഴേക്കും ഇത് 1.2 കോടിയിലെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍റെ അവസാന ഓവറിലാണ് കാഴ്‌ചക്കാരുടെ എണ്ണം 1.3 കോടിയായത്. മത്സരത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

അതേസമയം ഹോട്‌സ്റ്റാറിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം കണ്ട ക്രിക്കറ്റ് മത്സരം ഇതല്ല. 2019ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സു തമ്മിലുള്ള പോരാട്ടത്തിനാണ് ഹോട്‌സ്റ്റാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തത്സമയ കാഴ്‌ചക്കാരുണ്ടായിരുന്നത്. അന്ന് 1.8 കോടി പേരായിരുന്നു ഒരേ സമയം മത്സരം കാണാനുണ്ടായിരുന്നത്.

also read: Asia Cup : 'തിരിച്ചടികളേക്കാള്‍ മഹത്തരം'; പരിക്കേറ്റുവീണ അതേ ഗ്രൗണ്ടില്‍ വമ്പന്‍ തിരിച്ചുവരവുമായി ഹാര്‍ദിക് പാണ്ഡ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.