ETV Bharat / sports

Asia Cup 2023 Pakistan vs Nepal score updates ബാബര്‍ അസം 151, ഇഫ്‌തിഖര്‍ 109*; നേപ്പാളിനെതിരെ പാകിസ്ഥാന് കൂറ്റന്‍ സ്കോര്‍

Babar Azam ODI century ഏകദിന കരിയറിലെ 19-ാം ഏകദിന സെഞ്ചുറിയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നേപ്പാളിനെതിരെ നേടിയത്.

author img

By ETV Bharat Kerala Team

Published : Aug 30, 2023, 7:42 PM IST

Asia Cup 2023 Pakistan vs Nepal score updates  Asia Cup 2023  Pakistan vs Nepal score updates  Babar Azam  Iftikhar Ahmed  Babar Azam ODI century  ബാബര്‍ അസം  ഇഫ്‌തിഖര്‍ അഹമ്മദ്  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  നേപ്പാള്‍ vs പാകിസ്ഥാന്‍
Asia Cup 2023 Pakistan vs Nepal score updates

മുള്‍ട്ടാന്‍: ഏഷ്യ കപ്പ് (2023) ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി പാകിസ്ഥാന്‍. ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam), ഇഫ്‌തിഖര്‍ അഹമ്മദ് (Iftikhar Ahmed) എന്നിവരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 342 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത് (Pakistan vs Nepal score updates ). ബാബര്‍ അസം 131 പന്തില്‍ 151 റണ്‍സടിച്ചപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ് 71 പന്തില്‍ 109 റണ്‍സുമായി പുറത്താവാതെ നിന്നു.

മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന് ഏഴ്‌ ഓവര്‍ പിന്നിടുമ്പോഴേക്കും രണ്ട് ഓപ്പണര്‍മാരേയും നഷ്‌ടമായിരുന്നു. 20 പന്തില്‍ 14 റണ്‍സെടുത്ത ഫഖര്‍ സമാനാണ് ആദ്യം പുറത്തായത്. ഫഖര്‍ സമാനെ കരണ്‍ കെസിയുടെ പന്തില്‍ ആസിഫ്‌ ഷെയ്ഖ് പിടികൂടി. പിന്നാലെ ഇമാം ഉല്‍ ഹഖ് (14 പന്തുകളില്‍ 5) റണ്ണൗട്ടായി മടങ്ങുമ്പോള്‍ 6.1 ഓവറില്‍ 25 റണ്‍സായിരുന്നു പാക് ടോട്ടലില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് ഒന്നിച്ച ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യം 22-ാം ഓവറില്‍ അതിഥേയരെ നൂറ് കടത്തി. ഒരോവറിനപ്പുറം മുഹമ്മദ് റിസ്‌വാനെ ദീപേന്ദ്ര സിങ് റണ്ണൗട്ടാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 50 പന്തില്‍ 44 റണ്‍സായിരുന്നു റിസ്‌വാന്‍റെ സമ്പാദ്യം.

അഞ്ചാം നമ്പറിലെത്തിയ സല്‍മാന്‍ അലി അഗയ്‌ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 14 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടിയ താരം സന്ദീപ് ലമിച്ചാനെയ്‌ക്ക് വിക്കറ്റ് നല്‍കി. തുടര്‍ന്നെത്തിയ ഇഫ്‌തിഖര്‍ അഹമ്മദിനൊപ്പം ചേര്‍ന്ന ബാബര്‍ പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ALSO READ: Sanjay Manjrekar Advice To Rohit Sharma കഴിഞ്ഞ ലോകകപ്പില്‍ 5 സെഞ്ചുറികള്‍ നേടിയതിങ്ങനെയാണ്, അക്കാര്യം മറക്കരുത്; രോഹിത്തിനോട് സഞ്ജയ് മഞ്ജരേക്കര്‍

38-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് പാകിസ്ഥാനെ ഇരുന്നൂറ് കടത്തി. 42-ാം ഓവറില്‍ ബാബര്‍ 109 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. താരത്തിന്‍റെ കരിയറിലെ 19-ാം ഏകദിന സെഞ്ചുറിയാണിത് (Babar Azam ODI century) . ഇതിന് പിന്നാലെ ബാബര്‍ കൂടുതല്‍ ആക്രമണ കാരിയാവുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

ഇഫ്‌തിഖറും മോശമാക്കാതിരുന്നതോടെ പാക് സ്‌കോര്‍ കുതിച്ചു. 49-ാം ഓവറില്‍ 67 പന്തുകളിലാണ് ഇഫ്‌തിഖര്‍ നൂറ് കടന്നത്. താരത്തിന്‍റെ കരിയറിലെ ആദ്യ സെഞ്ചുറിയാണിത്. അവസാന ഓവറിന്‍റെ നാലാം പന്തിലാണ് ബാബര്‍ പുറത്താവുന്നത്. സോംഫാല്‍ കാമിയ്‌ക്കായിരുന്നു വിക്കറ്റ്. 14 ബൗണ്ടറികളും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു പാക് നായകന്‍റെ ഇന്നിങ്‌സ്. അവസാന പന്തില്‍ ശദാബ്‌ ഖാനെയും (2 പന്തില്‍ നാല്) കാമി മടക്കി. 11 ഫോറുകളും നാല് സിക്‌സുമാണ് ഇഫ്‌തിഖര്‍ അഹമ്മദ് നേടിയത്.

ALSO READ: Australia vs South Africa Glenn Maxwell Ruled out മാക്‌സ്‌വെല്ലിന് പരിക്ക്; ലോകകപ്പ് അടുത്തിരിക്കെ ഓസീസിന് വമ്പന്‍ ആശങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.