കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഓട്ടക്കയ്യുമായി ഇന്ത്യന്‍ താരങ്ങള്‍. ആദ്യ അഞ്ചോവറിനുള്ളില്‍ നേപ്പാള്‍ ഓപ്പണര്‍മാരുടെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നിലത്തിട്ടത് (Asia Cup 2023 India vs Nepal). മുഹമ്മദ് ഷമി എറിഞ്ഞ ഇന്നിങ്‌സിന്‍റെ ആദ്യ ഓവറില്‍ തന്നെ നേപ്പാള്‍ ഓപ്പണര്‍ കുശാൽ ഭുർട്ടെലിനെ പുറത്താക്കാന്‍ ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചിരുന്നു.
-
3 Dropped Catches 😱 #IndvsNep pic.twitter.com/LQOnqv3yEN
— Susanta Sahoo (@ugosus) September 4, 2023 " class="align-text-top noRightClick twitterSection" data="
">3 Dropped Catches 😱 #IndvsNep pic.twitter.com/LQOnqv3yEN
— Susanta Sahoo (@ugosus) September 4, 20233 Dropped Catches 😱 #IndvsNep pic.twitter.com/LQOnqv3yEN
— Susanta Sahoo (@ugosus) September 4, 2023
അവസാന പന്തില്‍ സ്ലിപ്പില്‍ ലഭിച്ച അനായാസ ക്യാച്ച് ശ്രേയസ് അയ്യര്‍ (Shreyas Iyer) നഷ്‌ടപ്പെടുത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ വീണ്ടും അവസരം. ഇക്കുറി വിരാട് കോലിയാണ് (Virat Kohli) വില്ലനായത്. അനായാസം കയ്യിലൊതുക്കാമായിരുന്ന ആസിഫ് ഷെയ്ഖിന്‍റെ ഷോട്ട് മികച്ച ഫീല്‍ഡറായ വിരാട് നിലത്തിടുന്നത് കണ്ട് ആരാധകര്‍ തലയില്‍ കൈവച്ചു (Virat Kohli drop catch against Nepal). മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറിലാണ് മൂന്നാമത്തെ ക്യാച്ചും ഇന്ത്യ നഷ്‌ടപ്പെടുത്തിയത്.
-
2 in 2 by #india #AsiaCup2023 #indvsnep #IndiaVsNepal #2023 #AsiaCup2023 #Kohli and #Gill #indianclassic #indvsnephindi pic.twitter.com/ouftEaeyTd
— Sana Shahzadi (@whyuthinkitsme) September 4, 2023 " class="align-text-top noRightClick twitterSection" data="
">2 in 2 by #india #AsiaCup2023 #indvsnep #IndiaVsNepal #2023 #AsiaCup2023 #Kohli and #Gill #indianclassic #indvsnephindi pic.twitter.com/ouftEaeyTd
— Sana Shahzadi (@whyuthinkitsme) September 4, 20232 in 2 by #india #AsiaCup2023 #indvsnep #IndiaVsNepal #2023 #AsiaCup2023 #Kohli and #Gill #indianclassic #indvsnephindi pic.twitter.com/ouftEaeyTd
— Sana Shahzadi (@whyuthinkitsme) September 4, 2023
വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan) ഊഴമായിരുന്നു ഇത്തവണ. ലെഗ് സൈഡിലേക്കുള്ള ഷമിയുടെ പന്തില്‍ പുള്‍ ഷോട്ട് കളിക്കാനായിരുന്നു ഭുർട്ടെലിന്‍റെ ശ്രമം. എന്നാല്‍ തനിക്ക് നേരെയെത്തിയ പന്ത് തടുത്ത് നിര്‍ത്താന്‍ പോലും ഇഷാന് കഴിഞ്ഞില്ല. ക്യാച്ച് കൈവിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചതോടെ നേപ്പാളിന് മികച്ച തുടക്കം നല്‍കാന്‍ കുശാൽ ഭുർട്ടെലിനും ആസിഫ് ഷെയ്ഖിനും കഴിഞ്ഞിരുന്നു.
-
Bhurtel survives as Ishan Kishan drops; India Already Dropped Three Catches within four Overs; it's getting on their nerves🤦♂️🤦♂️.#NEPvIND #AsiaCup2023 #INDvsNEP pic.twitter.com/4kQDVQB6ee
— Shaharyar Ejaz 🏏 (@SharyOfficial) September 4, 2023 " class="align-text-top noRightClick twitterSection" data="
">Bhurtel survives as Ishan Kishan drops; India Already Dropped Three Catches within four Overs; it's getting on their nerves🤦♂️🤦♂️.#NEPvIND #AsiaCup2023 #INDvsNEP pic.twitter.com/4kQDVQB6ee
— Shaharyar Ejaz 🏏 (@SharyOfficial) September 4, 2023Bhurtel survives as Ishan Kishan drops; India Already Dropped Three Catches within four Overs; it's getting on their nerves🤦♂️🤦♂️.#NEPvIND #AsiaCup2023 #INDvsNEP pic.twitter.com/4kQDVQB6ee
— Shaharyar Ejaz 🏏 (@SharyOfficial) September 4, 2023
ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ പത്താം ഓവറിന്‍റെ അഞ്ചാം പന്തില്‍ പിരിയും മുമ്പ് 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം ടോട്ടലില്‍ ചേര്‍ത്തത്. 25 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുകളും സഹിതം 38 റണ്‍സ് നേടിയ ഭുർട്ടെലായിരുന്നു ശാര്‍ദുലിന്‍റെ ഇരയായത്. അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞടുക്കുകയായിരുന്നു.
ഇന്ത്യ (പ്ലെയിംഗ് ഇലവൻ) (India Playing XI against Nepal) : രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നേപ്പാൾ (പ്ലെയിംഗ് ഇലവൻ)( Nepal Playing XI against India): കുശാൽ ഭുർട്ടെൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), രോഹിത് പൗഡൽ(ക്യാപ്റ്റന്‍), ഭീം ഷാർക്കി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിങ് ഐറി, കുശാൽ മല്ല, സന്ദീപ് ലാമിച്ചാനെ, കരൺ കെസി, ലളിത് രാജ്ബൻഷി.