ETV Bharat / sports

Asia Cup 2023 IND vs PAK മഴക്കളി തുടര്‍ന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് എന്തു സംഭവിക്കും, ഇന്ത്യയുടെ സൂപ്പര്‍ 4 സാധ്യത അറിയാം... - India Playing XI Against Pakistan

What happens if India vs Pakistan match is washed out due to rain ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ തടസപ്പെടുത്തുന്ന സാഹചര്യത്തില്‍ മത്സരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം.

Asia Cup 2023 IND vs PAK  How Can India Reach Super 4  India vs Pakistan  Asia Cup 2023  IND vs PAK  IND vs PAK Asia Cup 2023 Weather Prediction  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023
Asia Cup 2023 IND vs PAK
author img

By ETV Bharat Kerala Team

Published : Sep 2, 2023, 4:09 PM IST

കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും (IND vs PAK ) തമ്മിലുള്ള പോരിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ രസം കൊല്ലിയായി മഴയെത്തിയതോടെ മത്സരം ഇടയ്‌ക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് കുറച്ചുസമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു.

പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് മഴ പ്രവചിച്ച ദിവസമാണിത്. പകൽ സമയത്ത് 84 ശതമാനമാണ് പല്ലേക്കലെയിൽ മഴയ്ക്കുള്ള സാധ്യത (IND vs PAK Asia Cup 2023 Weather Prediction). നഗരത്തിൽ മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ട്, പിന്നീട് അത് 65 ശതമാനം വരെ ഉയരുന്നതായാണ് കാലാവസ്ഥ പ്രവചനം.

ഇതോടെ മത്സരത്തിന്‍റെ ഏറിയ പങ്കും മഴയെടുക്കാനാണ് സാധ്യത. ഇന്ത്യ -പാകിസ്ഥാൻ (India vs Pakistan ) മത്സരം മഴ തടസപ്പെടുത്തിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം (What happens if India vs Pakistan match is washed out due to rain). ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരമായതിനാല്‍ ചുരുങ്ങിയത് 20 ഓവര്‍ വീതമെങ്കിലും ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കില്‍ മാത്രമേ ഫലം പ്രഖ്യാപിക്കാൻ കഴിയൂ.

ഇനി ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാവുകയും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മഴയെത്തുടര്‍ന്ന് നിശ്ചിത ഓവർ കളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ മഴ നിയമപ്രകാരമാവും വിജയിയെ നിര്‍ണയിക്കുക. 20 ഓവര്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മഴ നിയമം പ്രയോഗിക്കൂ.

മഴയെത്തുടര്‍ന്ന് സമയം നഷ്‌ടമായാല്‍: മത്സത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ മഴ തടസം സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍, നഷ്‌ടമായ സമയത്തെ ആശ്രയിച്ച് മത്സരം ഓരോ ടീമിനും 40 ഓവറോ 30 ഓവറോ 20 ഓവറോ ആയി ചുരുക്കും.

ഇന്ത്യയുടെ സൂപ്പര്‍ 4 സാധ്യത: How Can India Reach Super 4 If Rain Washes Out Entire IND vs PAK Match. ഇനി മത്സരം നടക്കാതിരുന്നാല്‍ ഇരു ടീമുകളും ഓരോ പോയിന്‍റ്‌ വീതം പങ്കുവയ്‌ക്കുകയാണ് ചെയ്യുക. ഈ സാഹചര്യമുണ്ടായാല്‍, ആദ്യ മത്സരത്തില്‍ വിജയിച്ച പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കും. ഇതോടെ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് നേപ്പാളിനെതിരായ അടുത്ത മത്സരത്തില്‍ വിജയിക്കേണ്ടതായി വരും.

ഇന്ത്യ (പ്ലേയിങ് ഇലവൻ) (India Playing XI Against Pakistan): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ) (Pakistan Playing XI Against India ): ബാബർ അസം (സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ.

ALSO READ: Rohit Sharma On India vs Pakistan final : ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് ഫൈനലുണ്ടാവുമോ ? ; ഉത്തരം നല്‍കി രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.