ETV Bharat / sports

Asia Cup 2023 Final India vs Srilanka : ഏഷ്യന്‍ രാജാക്കന്മാര്‍ക്ക് പട്ടാഭിഷേകം ; ഇന്ത്യ ശ്രീലങ്ക ഫൈനല്‍ പേരാട്ടം ഇന്ന്

author img

By ETV Bharat Kerala Team

Published : Sep 17, 2023, 11:09 AM IST

India vs Srilanka Asia Cup Final Preview: ഏഷ്യ കപ്പ് ഫൈനലില്‍ എട്ടാം കിരീടം തേടി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ലക്ഷ്യമിടുന്നത് ഏഴാം കിരീടം

Asia Cup 2023  Asia Cup 2023 Final  India vs Srilanka  Asia Cup 2023 Final India vs Srilanka  India vs Srilanka Final  ഏഷ്യ കപ്പ് ഫൈനല്‍  ഇന്ത്യ ശ്രീലങ്ക  ഇന്ത്യ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനല്‍  രോഹിത് ശര്‍മ വിരാട് കോലി  അക്‌സര്‍ പട്ടേല്‍ പരിക്ക്ട
Asia Cup 2023 Final India vs Srilanka

കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ചാമ്പ്യന്മാര്‍ ആരെന്ന് ഇന്നറിയാം. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീം ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ ആണ് നേരിടുന്നത് (Asia Cup 2023 Final India vs Srilanka). വൈകുന്നേരം മൂന്ന് മണിക്കാണ് ഫൈനല്‍ ആരംഭിക്കുന്നത് (India vs Srilanka Final Match Time).

സൂപ്പര്‍ ഫോറില്‍ രണ്ട് ജയത്തോടെയാണ് ഇരുടീമുകളും ഫൈനലിന് യോഗ്യത നേടിയത്. പാകിസ്ഥാനെയും ശ്രീലങ്കയേയും തോല്‍പ്പിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ടീം ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. മറുവശത്ത്, ബംഗ്ലാദേശിനെയും പാകിസ്ഥാനെയും തകര്‍ത്തുകൊണ്ടായിരുന്നു ലങ്കയുടെ മുന്നേറ്റം.

പോരാട്ടം കനപ്പിക്കാന്‍ ഇന്ത്യ : ഏഷ്യ കപ്പില്‍ എട്ടാം കിരീടം തേടിയാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ (2018) ഏകദിന ഫോര്‍മാറ്റില്‍ ടൂര്‍ണമെന്‍റ് നടന്നപ്പോള്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമായിരുന്നു കപ്പ് അടിച്ചത്. അന്ന്, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

ഇന്ന്, ഫൈനലില്‍ ശ്രീലങ്കയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോലി (Virat Kohli), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), കുല്‍ദീപ് യാദവ് (Kuldeep Yadav), ജസ്‌പ്രീത് ബുംറ (Jasprit Bumrah), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരെല്ലാം ടീമിലേക്ക് മടങ്ങിയെത്തും. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന്‍റെ (Axar Patel Injury) പകരക്കാരനായി വാഷിങ്‌ടണ്‍ സുന്ദര്‍ (Washington Sundar) ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

'സിംഹളവീര്യം' കാട്ടാന്‍ ശ്രീലങ്ക : ഏഷ്യ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ശ്രീലങ്ക. ടി20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ പ്രാവശ്യം പാകിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ശ്രീലങ്ക ഏഷ്യ കപ്പില്‍ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്. സൂപ്പര്‍ ഫോറില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ലങ്കന്‍ ടീം ഇന്ന് ഇറങ്ങുന്നത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നുവെന്നതിന്‍റെ മുന്‍തൂക്കവും ഇന്ന് അവര്‍ക്കുണ്ടാകും. അതേസമയം, സ്‌പിന്നര്‍ മഹീഷ് തീക്ഷ്‌ണ (Maheesh Theekshana) പരിക്കേറ്റ് പുറത്തായത് ശ്രീലങ്കയ്‌ക്ക് ഫൈനലില്‍ തിരിച്ചടിയാണ്. വലത് തുടയ്‌ക്ക് പരിക്കേറ്റ തീക്ഷ്‌ണ (Maheesh Theekshana Injury) ഇന്ന് നടക്കുന്ന ഫൈനലില്‍ കളിക്കില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read More : India vs Sri Lanka Asia Cup 2023 Final Preview ഏഷ്യ കപ്പില്‍ എട്ടാം കിരീടം തേടി ഇന്ത്യ; എതിരാളികള്‍ ശ്രീലങ്ക, കലാശപ്പോരിലും ഒഴിയാത മഴ ഭീഷണി

തീക്ഷ്‌ണയുടെ പകരക്കാരനായി രണ്ട് മത്സരങ്ങളുടെ മാത്രം ഏകദിന പരിചയമുള്ള സഹന്‍ ആരാച്ചിഗയെ (Sahan Arachchige) സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (Asia Cup Final Maheesh Theekshana Replacement in Srilankan Squad).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.