ദുബായ്: കൊവിഡില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നു. ഔദ്യോഗിക പ്രസ്‌താവനയിലൂടെ ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇടക്കാല പരിശീലകനായി ടീമിനൊപ്പമുണ്ടായിരുന്ന വിവിഎസ് ലക്ഷ്‌മണ്‍ ബെംഗളൂരുവിലേക്ക് മടങ്ങിയതായും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
സിംബാബ്‌വെ പര്യടനത്തിന് പിന്നാലെ ദുബായിലെത്തിയ ലക്ഷ്‌മണ്‍ രണ്ട് ദിവസം ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നെ നടത്തിയ പരിശോധനയിലാണ് ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചത്.
ദ്രാവിഡിന് നിസാരമായ രോഗ ലക്ഷണങ്ങള്‍ മാത്രാണ് ഉണ്ടായിരുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിക്കുകയായിരുന്നു. രോഗമുക്തനാവുന്നതോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് ജയ് ഷാ വ്യക്തമാക്കുകയും ചെയ്‌തു. അതേസമയം ഏഷ്യ കപ്പില്‍ ഇന്ത്യ ഇന്ന്(28.08.2022) പാകിസ്ഥാനെ നേരിടും. രാത്രി ഏഴരയ്‌ക്ക് ദുബായിലാണ് മത്സരം നടക്കുക.
also read: Asia cup: പരീക്ഷണം തുടരും; പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കില്ല: രോഹിത് ശര്‍മ