ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഹോങ്കോങ്ങ് നായകൻ നിസാക്കത്ത് ഖാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിലെ താരം ഹാർദിക് പാണ്ഡ്യക്ക് പകരം റിഷഭ് പന്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഹോങ്കോങ്ങ് നിലനിർത്തി.
-
A look at #TeamIndia’s playing today. 📌
— BCCI (@BCCI) August 31, 2022 " class="align-text-top noRightClick twitterSection" data="
1 change as Hardik Pandya has been rested and Rishabh Pant replaces him. https://t.co/9txNRez6hL… #INDvHK #AsiaCup2022 pic.twitter.com/jLYqBBja3R
">A look at #TeamIndia’s playing today. 📌
— BCCI (@BCCI) August 31, 2022
1 change as Hardik Pandya has been rested and Rishabh Pant replaces him. https://t.co/9txNRez6hL… #INDvHK #AsiaCup2022 pic.twitter.com/jLYqBBja3RA look at #TeamIndia’s playing today. 📌
— BCCI (@BCCI) August 31, 2022
1 change as Hardik Pandya has been rested and Rishabh Pant replaces him. https://t.co/9txNRez6hL… #INDvHK #AsiaCup2022 pic.twitter.com/jLYqBBja3R
ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള ആദ്യ ടി20 മത്സരം കൂടിയാണിത്. ഹോങ്കോങ്ങിനെതിരെ രണ്ട് ഏകദിനങ്ങൾ കളിച്ച ഇന്ത്യ രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്. 2018 ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരെ കളിച്ചത്. അന്ന് 26 റൺസിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്.
അതേസമയം സൂപ്പർഫോർ പ്രവേശനം ഉറപ്പിച്ച ഇന്ത്യക്ക് അതിന് മുന്‍പുള്ള പരിശീലനമാകും ഹോങ്കോങ്ങിനെതിരായ പോരാട്ടം. ഫോമിലേക്കുയരാന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനും ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്കും മികച്ച അവസരമാണ് ഈ മത്സരം. അതേസമയം യോഗ്യതാറൗണ്ടില്‍ സിംഗപ്പൂര്‍, കുവൈത്ത്, യുഎഇ ടീമുകളെ തുടര്‍ച്ചയായി തകര്‍ത്ത ഹോങ്കോങും അത്ര ദുർബലരല്ല.
പ്ലേയിങ് ഇലവൻ:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്‌റ്റന്‍), കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വര്‍ കുമാർ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ.
ഹോങ്കോങ്: നിസാക്കത്ത് ഖാൻ (ക്യാപ്‌റ്റന്‍), യാസിം മുർതാസ, ബാബർ ഹയാത്ത്, കിഞ്ചിത് ഷാ, എഹ്‌സാൻ ഖാൻ, സ്‌കോട്ട് മക്കെച്‌നി, സീഷാൻ അലി, ഹാറൂൺ അർഷാദ്, എഹ്‌സാൻ ഖാൻ, ആയുഷ് ശുക്‌ല, മുഹമ്മദ് ഗസൻഫർ.