ETV Bharat / sports

Asia Cup | ഇന്ത്യ ഇന്ന് വീണ്ടും പാകിസ്ഥാനെതിരെ ; പ്ലെയിങ്‌ ഇലവനില്‍ മാറ്റമുറപ്പ്

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം ദുബായില്‍ ഇന്ന് രാത്രി 7.30ന്

Asia Cup 2022  Asia Cup  Ind vs Pak  India Predicted XI vs Pakistan  Rishabh Pant  റിഷഭ് പന്ത്  ഏഷ്യ കപ്പ്  ഇന്ത്യ vs പാകിസ്ഥാന്‍  രവീന്ദ്ര ജഡേജ  Ravindra Jadeja
Asia Cup| ഇന്ത്യ ഇന്ന് വീണ്ടും പാകിസ്ഥാനെതിരെ; പ്ലേയിങ്‌ ഇവലനില്‍ മാറ്റമുറപ്പ്
author img

By

Published : Sep 4, 2022, 12:58 PM IST

ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേരെത്തുന്നു. സൂപ്പര്‍ ഫോറിന്‍റെ ഭാഗമായ മത്സരം ദുബായില്‍ രാത്രി 7.30ന് ആരംഭിക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരുടീമുകള്‍ മുഖാമുഖമെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്. ഈ തോല്‍വിക്ക് കടം വീട്ടാനാവും പാകിസ്ഥാന്‍റെ ശ്രമം.

ഇന്ത്യയെ സംബന്ധിച്ച് നിരവധി പോരായ്‌മകള്‍ പരിഹരിക്കണ്ടതുണ്ട്. ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ മോശം പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്. പാകിസ്ഥാനെതിരെ പൂജ്യത്തിന് പുറത്തായ രാഹുല്‍, ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 36 റണ്‍സാണ് നേടിയത്.

ഇതിനിടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ബോളിങ് യൂണിറ്റില്‍ അവേശ്‌ ഖാന്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതും ടീമിന് ആശങ്കയാണ്. നിലവില്‍ പനി പിടിപെട്ട താരം ഇന്നത്തെ മത്സരത്തിനിറങ്ങിയേക്കില്ല. ഇതോടെ ഇന്ത്യയുടെ പ്ലെയിങ്‌ ഇലവനില്‍ മാറ്റം പ്രതീക്ഷിക്കാം.

ജഡേജയ്‌ക്ക് പകരം അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചേക്കും. ആവേശിന് പകരം വെറ്ററന്‍ താരം ആര്‍ അശ്വിന്‍ ടീമിലെത്തിയേക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിന് ഇടം ലഭിച്ചേക്കാം. ജഡേജ പുറത്തായതോടെ ഇടംകൈയന്‍ ബാറ്റര്‍ എന്ന നിലയിലാണ് റിഷഭ്‌ പന്ത് പ്ലെയിങ്‌ ഇലവനിലെത്തുക.

ഇതോടെ ദിനേഷ് കാര്‍ത്തിക്കിന് പുറത്തിരിക്കേണ്ടിവരും. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ റണ്‍സ് വഴങ്ങുന്നതും, വിക്കറ്റ് വീഴ്‌ത്താത്തതും ഇന്ത്യയ്‌ക്ക് തലവേദനയാണ്. രവി ബിഷ്‌ണോയ്‌ അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും ചാഹല്‍ തുടര്‍ന്നേക്കും.

അതേസമയം ഹോങ്കോങ്ങിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുന്നത് ടീമിന് ആശ്വാസമാണ്. ഈ മത്സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയത്തും. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ടര്‍ മികവാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്.

എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും.

ടീം ഇന്ത്യ സാധ്യത ഇലവന്‍ : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക് / റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.