ദുബായ്: ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യ പാകിസ്ഥാനെ വീഴ്‌ത്തിയത്. അത്യധികം സമ്മര്‍ദം നിറഞ്ഞ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 20-ാം ഓവറിന്‍റെ നാലാം പന്തില്‍ പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ സ്‌പിന്നര്‍ മുഹമ്മദ് നവാസിനെ സിക്‌സിന് പറത്തിയായിരുന്നു ഹാര്‍ദിക് ഇന്ത്യയുടെ ജയമുറപ്പിച്ചത്.
നാടകീയത നിറഞ്ഞ ഈ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ പുലര്‍ത്തിയ ആത്മവിശ്വാസത്തെ വാഴ്‌ത്തുകയാണ് സോഷ്യല്‍ മീഡിയ. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍.
-
The level of confident Bhai Ka ...#HardikPandya @hardikpandya7 #SuryakumarYadav #RishabhPant #UrvashiRautela #INDvsPAK #KingKohli #CongratulationsIndia #Captaincy pic.twitter.com/K8n2k3YRh8
— Sports Hour (@SportsHour3) August 28, 2022 " class="align-text-top noRightClick twitterSection" data="
">The level of confident Bhai Ka ...#HardikPandya @hardikpandya7 #SuryakumarYadav #RishabhPant #UrvashiRautela #INDvsPAK #KingKohli #CongratulationsIndia #Captaincy pic.twitter.com/K8n2k3YRh8
— Sports Hour (@SportsHour3) August 28, 2022The level of confident Bhai Ka ...#HardikPandya @hardikpandya7 #SuryakumarYadav #RishabhPant #UrvashiRautela #INDvsPAK #KingKohli #CongratulationsIndia #Captaincy pic.twitter.com/K8n2k3YRh8
— Sports Hour (@SportsHour3) August 28, 2022
ബാറ്റര്‍മാര്‍ക്ക് മേല്‍ക്കൈയുള്ള ടി20യില്‍ അനായാസം എത്തിപ്പിടിക്കാവുന്ന ലക്ഷ്യമാണിത്. എന്നാല്‍ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായതോടെ ഇന്ത്യ നടുങ്ങി. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്തു.
ഇതോടെ ഇന്ത്യയുടെ ലക്ഷ്യം നാല് പന്തില്‍ ആറ് റണ്‍സ് എന്ന നിലയിലെത്തി. നവാസിന്‍റെ മൂന്നാം പന്തില്‍ സിംഗിളെടുക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഹാര്‍ദിക് ഓടിയില്ല. ഇതിന് പിന്നാലെ എല്ലാം ഞാനേറ്റുവെന്ന ഭാവത്തില്‍, കാര്‍ത്തികിനോട് ആംഗ്യം കാണിക്കുകയായിരുന്നു ഹാര്‍ദിക് ചെയ്‌തത്.
തൊട്ടടുത്ത പന്തിലാണ് താരം നവാസിനെ സിക്‌സറിന് പറത്തിയത്. താരത്തിന്‍റെ ഈ അത്മവിശ്വാസം വേറെ ലെവലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സാണ് ഹാര്‍ദിക് അടിച്ച് കൂട്ടിയത്.
also read: Asia cup: പാകിസ്ഥാനെതിരെ നാല് വിക്കറ്റ്; ഹാര്‍ദികിനേയും ഇര്‍ഫാനെയും മറികടന്ന് ഭുവനേശ്വര്‍ കുമാര്‍