ETV Bharat / sports

Ashes Test | അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ട് വീണു ; ആഷസ് രണ്ടാം ടെസ്റ്റിൽ മിന്നും വിജയവുമായി ഓസീസ് - ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചു

ഓസ്ട്രേലിയൻ താരം മാര്‍നസ് ലബ്യുഷെയ്‌നാണ് പ്ലെയര്‍ ഓഫ് ദി മാച്ച്

ashes second test  ashes tournament latest news  australia beat england  ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചു  അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ട് വീണു
ആഷസ് രണ്ടാം ടെസ്റ്റ്
author img

By

Published : Dec 20, 2021, 10:28 PM IST

അഡ്‌ലെയ്‌ഡ് : ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ. 275 റൺസിനാണ് ഓസീസ് വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ത്തിന് ഓസീസ് മുമ്പിലെത്തി. അവസാന ദിനത്തിൽ 468 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 21 ഓവർ ശേഷിക്കെ 192 റൺസിന് പുറത്തായി.

ഇംഗ്ലണ്ട് നിരയിൽ റോറി ബേണ്‍സണ്‍ (34) , ജോസ് ബട്‌ലര്‍ (26), നായകന്‍ ജോ റൂട്ട് (24), ഡേവിഡ് മലാന്‍ (20), ബെന്‍ സ്‌റ്റോക്‌സ് (12) തുടങ്ങിയവർ കാര്യമായ സംഭാവനകള്‍ നൽകാതെ കൂടാരം കയറി. 44 റണ്‍സോടെ പൊരുതി നോക്കിയ ക്രിസ് വോക്‌സാണ് ഓസ്‌ട്രേലിയയുടെ വിജയം അല്‍പ്പമെങ്കിലും വൈകിപ്പിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാർഡ്‌സണ്‍ന്‍റെ പ്രകടനം ഓസ്ട്രേലിയൻ വിജയത്തിൽ നിർണായകമായി.

ALSO READ ലോകത്തെ ആദ്യ 'ടെസ്‌ല ബേബി'; ഇലക്‌ട്രിക് കാറിന്‍റെ മുന്‍ സീറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും (103 ) രണ്ടാമിന്നിങ്‌സില്‍ അർദ്ധ സെഞ്ച്വറിയും (51) നേടിയ ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്‌നാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

സ്‌കോര്‍

ഓസിസ് - ആദ്യ ഇന്നിങ്സ് 473/9 (ഡിക്ലയര്‍), രണ്ടാം ഇന്നിങ്സ് 230/9 (ഡിക്ലയര്‍)

ഇംഗ്ലണ്ട് - ആദ്യ ഇന്നിങ്സ് 236, രണ്ടാം ഇന്നിങ്സ് 192

ALSO READ സംസ്ഥാന സർക്കാരുകൾക്ക് സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാമെന്ന്‌ കേന്ദ്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.