ETV Bharat / sports

Ashes Test : പിങ്ക് ബോളില്‍ 50 വിക്കറ്റുകള്‍ ; സ്റ്റാര്‍ക്കിന് ചരിത്ര നേട്ടം - ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്

അഡ്‌ലെയ്‌ഡില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിലാണ് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം സ്റ്റാര്‍ക്ക് സ്വന്തം പേരില്‍ കുറിച്ചത്

mitchell starc pink ball record  mitchell starc Day-night Tests record  Mitchell Starc 1st bowler to take 50 wickets in Day-night Tests  aus vs eng  ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്  പിങ്ക് ബോളില്‍ 50 വിക്കറ്റുകള്‍; സ്റ്റാര്‍ക്കിന് ചരിത്ര നേട്ടം
Ashes Test: പിങ്ക് ബോളില്‍ 50 വിക്കറ്റുകള്‍; സ്റ്റാര്‍ക്കിന് ചരിത്ര നേട്ടം
author img

By

Published : Dec 18, 2021, 9:48 PM IST

അഡ്‌ലെയ്‌ഡ് : പിങ്ക് ബോള്‍ ടെസ്റ്റില്‍ (ഡേ-നൈറ്റ് ടെസ്റ്റ്) പുതിയ ചരിത്രം കുറിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പിങ്ക് ബോള്‍ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ച ആദ്യ ബൗളറെന്ന റെക്കോഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്.

അഡ്‌ലെയ്‌ഡില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിലാണ് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം സ്റ്റാര്‍ക്ക് സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്‌സിലാണ് താരത്തിന്‍റെ നേട്ടം. സ്റ്റാര്‍ക്കിന്‍റെ ഒമ്പതാമത്തെ മാത്രം പിങ്ക് ബോള്‍ മത്സരമാണിത്.

മത്സരത്തിനിറങ്ങും മുമ്പ് 46 പിങ്ക് ബോള്‍ വിക്കറ്റുകളായിരുന്നു താരത്തിന്‍റെ പട്ടികയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ സ്റ്റാര്‍ക്ക് ചരിത്ര നേട്ടം സ്വന്തമാക്കുകയും ഓസീസിന് മിന്നുന്ന ലീഡ് നേടുന്നതില്‍ നിര്‍ണായകമാവുകയും ചെയ്‌തു.

also read: ISL : എടികെയുടെ ചാമ്പ്യന്‍ കോച്ച് ലോപസ് ഹബാസ് രാജിവച്ചു

അതേസമയം പിങ്ക് ബോള്‍ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത താരങ്ങളുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനക്കാരും ഓസീസ് താരങ്ങളാണ്. ജോഷ് ഹേസല്‍വുഡ് (32), നഥാന്‍ ലിയോണ്‍ (32), പാറ്റ് കമ്മിന്‍സ് (26) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളത്.

പാക് താരം യാസിര്‍ ഷാ (18 വിക്കറ്റ്), ന്യൂസിലാന്‍ഡിന്റെ ട്രെന്‍റ് ബോള്‍ട്ട് (16), ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ (16) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.