ETV Bharat / sports

Ashes 2023 | ടെസ്‌റ്റ് ക്രിക്കറ്റില്‍ മുപ്പതാം സെഞ്ച്വറി, ഇംഗ്ലണ്ടിന്‍റെ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ച് ജോ റൂട്ട് - ആഷസ് ടെസ്റ്റ് 2023

നാലാമനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട് നേരിട്ട 145-ാം പന്തിലായിരുന്നു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

Ashes 2023  Ashes  joe root  joe root 30th test century  england vs australia  joe root test stats  joe root test career  ജോ റൂട്ട്  ആഷസ്  ജോ റൂട്ട് സെഞ്ച്വറി  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  ആഷസ് ടെസ്റ്റ് 2023  ജോ റൂട്ട് ടെസ്റ്റ് റെക്കോഡ്
Joe Root
author img

By

Published : Jun 17, 2023, 9:02 AM IST

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് (Ashes) ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് സൂപ്പര്‍ താരം ജോ റൂട്ട് (Joe Root) പുറത്തെടുത്തത്. നാലാമനായി ക്രീസിലെത്തിയ മുന്‍ ഇംഗ്ലീഷ് നായകന്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. റൂട്ടിന്‍റെ ശതകമാണ് ഒന്നാം ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നത്.

ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ മുപ്പതാം സെഞ്ച്വറിയാണ് ജോ റൂട്ട് ഇന്നലെ പൂര്‍ത്തിയാക്കിയത്. 145 പന്ത് നേരിട്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് എത്തിയത്. 152 പന്തില്‍ 118 റണ്‍സ് നേടി റൂട്ട് തകര്‍ത്തടിക്കവെയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് തങ്ങളുടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്‌തത്.

ഏഴ് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന്‍റെ ഇന്നിങ്‌സ്. ഓസീസ് ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് നേടാന്‍ ജോ റൂട്ടിന് സാധിച്ചു. അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളിലൂടെയെല്ലാമായിരുന്നു റൂട്ട് മത്സരത്തില്‍ റണ്‍സ് നേടിയത്.

ഓസ്‌ട്രേലിയക്കെതിരായ ഈ സെഞ്ച്വറിയോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ 30 സെഞ്ച്വറികള്‍ പിന്നിടുന്ന രണ്ടാമത്തെ താരമായും ജോ റൂട്ട് മാറി. ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ആണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. ഇംഗ്ലീഷ് കുപ്പായത്തില്‍ 161 മത്സരം കളിച്ച കുക്ക് 33 സെഞ്ച്വറി നേടിയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

131-ാമത്തെ മത്സരത്തിലാണ് റൂട്ട് 30-ാം സെഞ്ച്വറി നേടിയത്. ഈ സെഞ്ച്വറിയോടെ ടെസ്റ്റില്‍ കൂടുതല്‍ നൂറ് അടിച്ച താരങ്ങളുടെ പട്ടികയില്‍ ജോ റൂട്ട്, ഡോണ്‍ ബ്രാഡ്‌മാനെയും മറികടന്നു. 52 മത്സരങ്ങളിലെ 80 ഇന്നിങ്‌സില്‍ നിന്നും ബ്രാഡ്‌മാന്‍ 29 സെഞ്ച്വറി നേടിയിരുന്നു.

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള രണ്ടാമത്തെ താരവും ജോ റൂട്ടാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് ആണ് ഈ പട്ടികയിലെ ഒന്നാമന്‍. 98 മത്സരങ്ങളിലെ 171 ഇന്നിങ്‌സില്‍ നിന്നും സ്‌മിത്ത് ഇതുവര 31 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 28 പ്രാവശ്യം ശതകം പൂര്‍ത്തിയാക്കിയിട്ടുള്ള ന്യൂസിലന്‍ഡ് താരം കെയ്‌ന്‍ വില്യംസണ്‍, വിരാട് കോലി എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍.

ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നിലവില്‍ 11-ാം സ്ഥാനക്കാരാനാണ് റൂട്ട്. 50.78 ശരാശരിയില്‍ 11,122 റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഇപ്പോഴും കളി തുടരുന്ന താരങ്ങളുടെ ഈ പട്ടികയില്‍ റൂട്ട് ആണ് ഒന്നാമന്‍.

നിലവില്‍ ക്രിക്കറ്റില്‍ സജീവമായുള്ള മറ്റ് താരങ്ങളൊന്നും ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയിട്ടില്ല. റൂട്ട് ഒന്നാം സ്ഥാനത്തുള്ള ഈ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് ആണ് രണ്ടാം സ്ഥാനത്ത്. 8,947 റണ്‍സാണ് സ്‌മിത്തിന്‍റെ അക്കൗണ്ടിലുള്ളത്.

Also Read : Ashes 2023 | ആദ്യ ദിനം 'ജോ'റാക്കി ഇംഗ്ലണ്ട്, നാടകീയമായി ഡിക്ലയറിങ്; രണ്ടാം ദിനത്തില്‍ മേല്‍ക്കൈ നേടാന്‍ കങ്കാരുപ്പട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.