ETV Bharat / sports

Ashes 2023| ലബുഷെയ്‌നിന്‍റെ 'ബെയ്ല്‍സ് ഇളക്കി ബ്രോഡിന്‍റെ 'മൈന്‍ഡ് ഗെയിം''; തൊട്ടടുത്ത പന്തില്‍ ക്യാച്ച് - വീഡിയോ - ആഷസ് പരമ്പര

പന്തെറിഞ്ഞിട്ട് വിക്കറ്റ് നേടാനാകാതെ വന്നതോടെയാണ് ഇംഗ്ലണ്ട് വെറ്ററന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് മൈതാനത്തൊരു 'മൈന്‍ഡ് ഗെയിം' നടത്താന്‍ തീരുമാനിച്ചു. പിന്നാലെ, ബ്രോഡിന്‍റെ മൈന്‍ഡ് ഗെയിമില്‍ ക്രീസില്‍ നങ്കൂരമിട്ട് നിലയുറുപ്പിച്ച മര്‍നസ് ലബുഷെയ്ന്‍ (82 പന്തില്‍ 9) വീഴുകയും ചെയ്‌തു.

Ashes 2023  Stuart Broad Mind Game  Stuart Broad Mind Game To Marnus Labuschagne  Marnus Labuschagne  Stuart Broad  Stuart Broad Marnus Labuschagne  Ashes  സ്റ്റുവര്‍ട്ട് ബ്രോഡ്  മര്‍നസ് ലബുഷെയ്‌ന്‍  സ്റ്റുവര്‍ട്ട് ബ്രോഡ് മൈന്‍ഡ് ഗെയിം  ആഷസ്  ആഷസ് പരമ്പര  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ
Ashes 2023
author img

By

Published : Jul 29, 2023, 12:22 PM IST

ഓവല്‍: ലോക ക്രിക്കറ്റില്‍ എതിരാളികളുടെ വിക്കറ്റ് സ്വന്തമാക്കാന്‍ ഏതറ്റം വരെയും പോകുന്ന ടീമാണ് ഓസ്‌ട്രേലിയ (Australia). മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന എതിര്‍ ടീം ബാറ്ററെ പ്രകോപിപ്പിച്ചും പുതിയതായി ക്രീസിലേക്ക് എത്തുന്ന താരങ്ങളെ സ്ലെഡ്‌ജ് ചെയ്‌ത് അവരുടെ വിക്കറ്റ് നേടാനും മൈറ്റി ഓസീസ് എല്ലാക്കാലവും മുന്നില്‍ തന്നെയുണ്ടാകും. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഇത് പോലുള്ള തന്ത്രങ്ങള്‍ പയറ്റി അവര്‍ നിരവധി മത്സരങ്ങള്‍ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍, നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഷസ് (Ashes) പരമ്പരയില്‍ ബുദ്ധി പൂര്‍വം കളിക്കുന്ന ഓസ്‌ട്രേലിയയെ ഒരു മൈന്‍ഡ് ഗെയിം കൊണ്ട് വീഴ്‌ത്തിയിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട് (England). ഓസീസിന്‍റെ പക്കല്‍ നിന്നും പരമ്പരയിലെ അവസാന മത്സരത്തിന്‍റെ നിയന്ത്രണം ഇംഗ്ലണ്ടിന് സമ്മാനിച്ചതാകട്ടെ വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ (Stuart Broad) ഒരു തകര്‍പ്പന്‍ പെരുമാറ്റവുമായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ട് മത്സരത്തിന്‍റെ ആദ്യ ദിവസം തന്നെ 283 റണ്‍സ് നേടി ഓള്‍ഔട്ട് ആയിരുന്നു.

പിന്നാലെ, ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആ ദിനത്തില്‍ 61-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍, കരുതലോടെയാണ് ഓസീസ് ബാറ്റര്‍മാര്‍ ഇംഗ്ലണ്ട് ബൗളിങ് ആക്രമണത്തെ നേരിട്ടത്. ക്രീസിലുണ്ടായിരുന്ന മര്‍നസ് ലബുഷെയ്‌നും (Marnus Labuschagne) ഉസ്‌മാന്‍ ഖവാജയും ശ്രദ്ധയോടെ കളിച്ചതോടെ ഒരു ബ്രേക്ക്ത്രൂ സ്വന്തമാക്കാന്‍ പഠിച്ച പണിയെല്ലാം ഇംഗ്ലീഷ് താരങ്ങള്‍ നടത്തി.

പന്തെറിഞ്ഞിട്ട് വിക്കറ്റ് നേടാനാകാതെ വന്നതോടെയാണ് ഇംഗ്ലണ്ട് വെറ്ററന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് മൈതാനത്തൊരു 'മൈന്‍ഡ് ഗെയിം' നടത്താന്‍ തീരുമാനിച്ചു. പിന്നാലെ, ബ്രോഡിന്‍റെ മൈന്‍ഡ് ഗെയിമില്‍ ക്രീസില്‍ നങ്കൂരമിട്ട് നിലയുറുപ്പിച്ച മര്‍നസ് ലബുഷെയ്ന്‍ (82 പന്തില്‍ 9) വീഴുകയും ചെയ്‌തു. ഈ നിമിഷമായിരുന്നു ഇംഗ്ലണ്ടിനെ മത്സരത്തിന്‍റെ ഡ്രൈവിങ് സീറ്റിലെത്തിച്ചത്.

ഓസീസ് ഇന്നിങ്‌സിലെ 43-ാം ഓവറിലാണ് ഈ സംഭവം. ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡായിരുന്നു ഈ ഓവര്‍ പന്തെറിഞ്ഞത്. ഓവറിലെ അഞ്ചാം പന്തിന് തൊട്ടുമുന്‍പായി വെറ്ററന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് ബാറ്റിങ് എന്‍ഡില്‍ മര്‍നസ് ലബുഷെയ്‌ന് അരികില്‍ എത്തുകയും സ്റ്റമ്പിന്‍റെ ബെയില്‍സുകള്‍ പരസ്‌പരം മാറ്റി വയ്‌ക്കുകയും ചെയ്‌തു. ചിരിച്ചുകൊണ്ടായിരുന്നു ലബുഷെയ്‌ന്‍ ബ്രോഡിന്‍റെ ഈ പ്രവര്‍ത്തിയെ നോക്കി നിന്നത്.

ഇതിലൂടെ, ബാറ്ററിന്‍റെ ശ്രദ്ധ നഷ്‌ടപ്പെടുത്താന്‍ ബ്രോഡിന് സാധിച്ചിരുന്നു. പിന്നാലെ, തൊട്ടടുത്ത പന്തില്‍ തന്നെ ലബുഷെയന്‍ പുറത്താകുകയും ചെയ്‌തു. ലബുഷെയ്ന്‍റെ ബാറ്റില്‍ തട്ടിപ്പോയ മാര്‍ക്ക് വുഡിന്‍റെ ഗുഡ് ലെങ്ത് ഡെലിവറി സ്ലിപ്പില്‍ ജോ റൂട്ട് തകര്‍പ്പനൊരു ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബ്രോഡിന്‍റെ പ്രവര്‍ത്തിയെ ചിരിച്ചുകൊണ്ട് നോക്കി നിന്ന ലബുഷെയ്‌ന്‍ പുറത്തായപ്പോള്‍ പിറുപിറുത്തുകൊണ്ടായിരുന്നു ക്രീസ് വിട്ടത്.

മൈന്‍ഡ് ഗെയിം കളിച്ച് എതിരാളിയെ വീഴ്‌ത്തിയ ബ്രോഡ് പന്തുകൊണ്ടും തരക്കേടില്ലാത്ത പ്രകടനമാണ് ഇംഗ്ലണ്ടിനായി കാഴ്‌ചവച്ചത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ താരം നേടിയിരുന്നു. ഉസ്‌മാന്‍ ഖവാജ, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ബ്രോഡ് സ്വന്തമാക്കിയത്.

Read More : Ashes 2023 | ഇംഗ്ലീഷ് ബൗളര്‍മാരുടെ 'പൂണ്ടുവിളയാട്ടം'; ഓവലില്‍ പൊരുതി ലീഡ് പിടിച്ച് ഓസ്‌ട്രേലിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.